Circular-22/2021 Department of Co-operation- Kovid 19 Online Class- Mobile Phone for Students- Interest Free Loan And About.

സർക്കുലർ - 22/2021 സഹകരണവകുപ്പ്- കോവിഡ് 19 ഓൺലൈൻ ക്ലാസ്- വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ- പലിശ രഹിത വായ്പ നിർദ്ദേശങ്ങൾ- സംബന്ധിച്ച്.






To download click here...

ജി(4)3073/2020

സഹകരണ സംഘം രജിസ്ട്രാർ ആഫീസ്,
ജവഹർ സഹകരണ ഭവൻ,
ഡി.പി.ഐ ജംഗ്ഷൻ
തിരുവനന്തപുരം -14
ഫോൺ 0471-2330825
ഇ-മെയിൽ keralarcs.coop@kerala.gov.in
www.cooperation kerala.gov.in

തീയതി: 23.06.2021
സർക്കുലർ നമ്പർ 22/2021

വിഷയം :-വിദ്യാതരംഗിണി വായ്പ

സഹകരണ വകുപ്പ്- കോവിഡ് 19 ഓൺ ലൈൻ ക്ലാസ് -

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ - പലിശ രഹിത വായ്പ
നിർദ്ദേശങ്ങൾ - സംബന്ധിച്ച്.

കോവിഡ് 19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്ന്
പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 1 മുതൽ 12 വരെയുള്ള
ക്ലാസുകളിലേയ്ക്ക് ഓൺലൈൻ വഴി പഠനം നടത്തുന്നതിന് സർക്കാർ
തീരുമാനിച്ചിരിക്കുന്നതിനാൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്ത
വിദ്യാർത്ഥികൾക്ക് ടി സൗകര്യം ലഭ്യമാക്കുന്നതിലേയ്ക്കായി മൊബൈൽ ഫോണുകൾ
വാങ്ങുന്നതിനായി സഹകരണ സംഘങ്ങൾ/ബാങ്കുകൾ വഴി പലിശരഹിത വായ്പ
അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ഒരു ഗുണഭോക്താവിന് പരമാവധി
10,000/- രൂപാ വരെ പലിശരഹിത വായ്പയായി നൽകാവുന്നതാണ്.

2. ടി പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിന് പരമാവധി
5,00,000/- വരെ വായ്പ നൽകാവുന്നതാണ്.

3, അതാതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന
അർഹരായ വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട് സ്കൂൾ അധികാരികളുടെ
സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ
വാങ്ങുന്നതിനായി വായ്പ നൽകാവുന്നതാണ്.

4. വായ്പ പരമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്.

5. ടി പദ്ധതി മുഖാന്തിരം വായ്പാ അനുവദിക്കുന്നത് ജൂൺ 25, 2021 മുതൽ ജൂലൈ 31,
2021 വരെ ആയിരിക്കും

6. ടി പദ്ധതി മുഖാന്തിരം വായ്പാ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ ഖണ്ഡിക (4)
കാലയളവിൽ വിദ്യാർത്ഥിയോ, രക്ഷകർത്താവോ വാങ്ങിയ മൊബൈൽ
ഫോണിന്റെ ബില്ലിന്റെ പകർപ്പ് വായ്പ അനുവദിച്ച സ്ഥാപനത്തിൽ
ഹാജരാക്കേണ്ടതാണ്.

1, ടി വായ്പാ കാലാവധിക്കു ശേഷം ബാക്കി നിൽക്കുന്ന തുകയ്ക്ക് പരമാവധി 8% പലിശ
ഈടാക്കാവുന്നതാണ്.

(ഒപ്പ്)
പി.ബി.നൂഹ് ഐ.എ.എസ്.
സഹകരണ സംഘം രജിസ്ട്രാർ