For YouTube videos click here...https://youtu.be/D84CqLwgO1c
തീയതി: 28.06.2021
സർക്കുലർ നമ്പർ :25/2021
വിഷയം:സഹകരണ വകുപ്പ്- കോവിഡ് 19 ഓൺ ലൈൻ ക്ലാസ് -
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ -- പലിശ രഹിത വായ്പ
നിർദ്ദേശങ്ങൾ - സംബന്ധിച്ച്.
പരാമർശം -സഹകരണ സംഘം രജിസ്ട്രാറുടെ 22/2021 നമ്പർ സർക്കുലർ
കോവിഡ് 19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങൾ
തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 1 മുതൽ 12 വരെയുള്ള
ക്ലാസുകളിലേയ്ക്ക് ഓൺലൈൻ വഴി
നടത്തുന്നതിന് സർക്കാർ
തീരുമാനിച്ചിരിക്കുന്നതിനാൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക്
ടി സൗകര്യം ലഭ്യമാക്കുന്നതിലേയ്ക്കായി മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി
സഹകരണ സംഘങ്ങൾ /ബാങ്കുകൾ വഴി പലിശരഹിത വായ്പ അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരാമർശം (1) പ്രകാരം പുറപ്പെടുവിച്ചിരുന്നു.
ആയതിലേയ്ക്കുള്ള അധിക നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1.സഹകരണ സംഘം രജിസ്ട്രാറുടെ 22/2021 സർക്കുലർ നിർദ്ദേശ പ്രകാരം
പുറപ്പെടുവിച്ചിട്ടുള്ള വിദ്യാതരംഗിണി പദ്ധതിയുടെ ക്രമപ്രകാരമുള്ള അപേക്ഷ
സഹകരണ സംഘം, ബാങ്ക് നിരസിക്കുന്ന പക്ഷം ടി അപേക്ഷകൻ നിശ്ചിത
ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ)
സമീപിക്കേണ്ടതും ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ടി അപേക്ഷയിൽ മേൽ
തുടർനടപടി സ്വീകരിക്കേണ്ടതുമാണ്.
2. ടി വായ്പാ പദ്ധതി ആൾ ജാമ്യ (വായ്പ എടുക്കുന്ന വ്യക്തി) വ്യവസ്ഥയിൽ വിതരണം
നടത്തേണ്ടതാണ്.
3. പരാമർശം സർക്കുലറിലെ മറ്റ് നിർദ്ദേശങ്ങളിൽ ഒന്നും തന്നെ യാതൊരു മാറ്റവും
ഉണ്ടായിരിക്കുന്നതല്ല
(ഒപ്പ്)
പി.ബി. നൂഹ് ഐ.എ.എസ്
സഹകരണ സംഘം രജിസ്ട്രാർ