News - Some questions and answers regarding ration card

ന്യൂസ് - റേഷൻ കാർഡ് സംബന്ധമായ ചില സംശയങ്ങളും ഉത്തരങ്ങളും
...................................................................
*റേഷൻ കാർഡ് കയ്യിൽ ഇല്ലാതെ അർഹതപ്പെട്ട റേഷൻ സാധനങ്ങൾ വാങ്ങിക്കുവാൻ സാധിക്കുമോ?*

കാർഡ് നമ്പർ പറഞ്ഞോ, കാർഡിൻ്റെ കോപ്പി ഉപയോഗിച്ചോ റേഷൻ വാങ്ങാവുന്നതാണ്.
ആപ്പ് ഉപയോഗിച്ചും വാങ്ങാവുന്നതാണ്.
...................................................................
*പുതിയ കാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എങ്ങനെയാണ്?*

അക്ഷയ വഴി അല്ലെങ്കിൽ വെബ്സൈറ്റ് സിറ്റിസൺ ലോഗിൻ വഴി അപേക്ഷ നല്കാൻ സാധിക്കും . നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേരുകള്‍ കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മതപത്രം (വ്യത്യസ്ത താലൂക്ക് ആണെങ്കിൽ) പുതിയ കാർഡിൽ ഉൾപ്പെടുത്താനുള്ള എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ്, പുതിയ കാർഡെടുക്കുന്നതിനുള്ള Address- ലെ Residential Certificate / Ownership Certificate / Building Tax Receipt etc. (വാടക വീടാണെങ്കിൽ വീട്ടു നമ്പരും വാർഡ് നമ്പരും രേഖപ്പെടുത്തിയിട്ടുള്ള വാടക കരാർ), പുതിയ Address-ലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ Passport Size Photo എന്നിവu സഹിതമാണ് അപേക്ഷ നല്കേണ്ടത്.
...................................................................
*വാടക വീട്ടിലാണ് താമസമെങ്കിൽ KSEB consumer number ഉൾപ്പെടുത്തേണ്ടതുണ്ടോ?*

വാടക വീടിന്റെ KSEB Consumer Number ഉൾപ്പെടുത്തണം.
...................................................................
*നിലവിലെ റേഷൻ കടയിൽ നിന്നും മറ്റൊരു കടയിലേക്ക് റേഷൻ കാർഡ് മാറ്റം ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത്?*

Submit an application "Change ARD", through Akshaya or through Citizen Login.
...................................................................
*ഗൃഹനാഥൻ കാൻസർ ബാധിച്ച് കിടപ്പിലായ, AAY കാർഡിന് അർഹരായ കുടുംബത്തിന് പെട്ടെന്ന് കാർഡ് മാറ്റി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്?*

താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നല്കാവുന്നതാണ്.‍
...................................................................
*റേഷൻ സാധനങ്ങളുടെ തൂക്കത്തിൽ സ്ഥിരം കുറവ് കാണുന്നു.എവിടെ യാണ് പരാതി കൊടുക്കുക...?*

താലൂക്ക് സപ്ലൈ ഓഫീസറെ പരാതി അറിയിക്കുക.

Online ആയി http://pg.civilsupplieskerala.gov.in എന്ന portal-ലൂടെയും പരാതി അറിയിക്കാവുന്നതാണ്.
..............................................