തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക്‌ സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്സ്‌ 2021 ജുലൈ 31 ന്‌ അവസാനിക്കും.

സംസ്ഥാന ചരക്ക്‌ സേവന നികുതി വകുപ്പ്‌ 

  ടാസ്ക് ടവർ , കരമന കിള്ളിപ്പാലം, തിരുവനന്തപുരം 
തീയതി : 23/07/2021 

പത്രക്കുറിപ്പ്‌ 

പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും 

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക്‌ സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്സ്‌ 2021 ജുലൈ 31 ന്‌ അവസാനിക്കും. 

2019 ഓഗസ്റ്റ്‌ 1 മുതലാണ്‌ കേരളത്തിന്റെ പ്രളയാനന്ത പുനര്‍നിര്‍മ്മാണത്തിനായി ചരക്ക്‌ സേവന നികുതിക്കൊപ്പം രണ്ടു വര്‍ഷത്തേക്ക്‌ പ്രളയ സെസ്സ്‌ ഏര്‍പ്പെടുത്തിയത്‌ അഞ്ച്‌ ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക്‌ സേവനങ്ങള്‍ക്ക്‌ ഒരു ശതമാനവും , സ്വര്‍ണ്ണത്തിന്‌ 0.25 ശതമാനവും ആണ്‌ സെസ്സ്‌ ചുമത്തിയിരുന്നത്‌. 

ജൂലൈ 31 ശേഷം നടത്തുന്ന വില്പനകള്‍ക്ക്‌ പ്രളയ സെസ്സ്‌ ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ തങ്ങളുടെ ബില്ലിംഗ്‌ സോഫ്റ്റ്‌ വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണമെന്ന്‌ സംസ്ഥാന ചരക്ക്‌ സേവന നികുതി കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.