//വീണ്ടും പിണറായി സര്‍ക്കാരിന്റെ കരുതല്‍ : ഓണമുണ്ണാന്‍ ഷേമ പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ//
26-07-2021
വീണ്ടും പിണറായി സര്‍ക്കാരിന്റെ കരുതല്‍. അടുത്ത മാസം ഓണം ആയതിനാല്‍ ഈ മാസത്തേയും അടുത്തമാസത്തെയും ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലായത് കണക്കിലെടുത്താണ് രണ്ട് മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ച് അടുത്ത മാസം ആദ്യം കൊടുക്കാനുള്ള തീരുമാനമെടുത്തത്. ഓരോരുത്തര്‍ക്കും രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ദിക്കുന്നതിന്റെ തെളിവാണിത്.
വീണ്ടും പിണറായി സര്‍ക്കാരിന്റെ കരുതല്‍. അടുത്ത മാസം ഓണം ആയതിനാല്‍ ഈ മാസത്തേയും അടുത്തമാസത്തെയും ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത് . ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലായത് കണക്കിലെടുത്താണ് രണ്ട് മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ച് അടുത്ത മാസം ആദ്യം കൊടുക്കാനുള്ള തീരുമാനമെടുത്തത്. ഓരോരുത്തര്‍ക്കും രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ദിക്കുന്നതിന്റെ തെളിവാണിത്.