സഹകരണത്തിന് പുതിയ കേന്ദ്ര മന്ത്രാലയം --- ഉറ്റുനോക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ

സഹകരണത്തിന് പുതിയ കേന്ദ്ര മന്ത്രാലയം

ഉറ്റുനോക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ


ന്യൂഡൽഹി > കേന്ദ്ര സഹക
രണമന്ത്രാലയം യാഥാർഥ്യമാ
വുമ്പോൾ ഉറ്റുനോക്കി കേരള
മടക്കമുള്ള സംസ്ഥാനങ്ങൾ.

"സഹകാരികളിലൂടെ സമൃദ്ധി'
എന്ന കാഴ്ചപ്പാട് സാക്ഷാത്ക
രിക്കുന്നതിന്റെ ഭാഗമായാണ്
പുതിയ മന്ത്രാലയമെന്ന് കേന്ദ്ര
സർക്കാർ വ്യക്തമാക്കി. സഹക
രണം സംസ്ഥാനവിഷയമാണെ
ങ്കിലും കേന്ദ്രത്തിൽ പുതിയൊരു മന്ത്രാലയം വരുന്നത് ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ സഹായിക്കുമെന്നാ
ണ് വിലയിരുത്തൽ.

ഇതുവരെ കൃഷിമന്ത്രാല
യത്തിന്റെ കീഴിലായിരുന്നു
സഹകരണം. ഈ മന്ത്രാലയത്തിലെ സെൻട്രൽ രജിസ്ട്രാറായിരുന്നു സഹകരണ മേഖലയുടെ മേൽനോട്ടത്തിനുള്ള
ഏക അതോറിറ്റി. ഒന്നിലേറെ
സംസ്ഥാനങ്ങളിൽ ഇടപാടു
കളുള്ള ബഹുതല സംസ്ഥാന
കോ-ഓപ്പറേറ്റീവുകളും സഹകരണ സംഘങ്ങളുമൊക്കെ കേന്ദ്ര രജിസ്ട്രാറുടെ അധികാര പരിധിയിലാണ്‌. പുതിയ മന്ത്രാലയം വരുന്നതോടെ പ്രത്യേക അധികാരകേന്ദ്രം വരുമെന്നതാണ്‌ സവിശേഷത.

 രാജ്യത്തെ പഞ്ചായത്തുകൾക്ക്‌ പ്രത്യേക ശ്രദ്ധകിട്ടിയത്‌ നേരത്തേ മറ്റൊരു മന്ത്രാലയത്തിനു കീഴിലായിരുന്ന പഞ്ചായത്തീരാജിനെ പ്രത്യേക വകുപ്പാക്കിയപ്പോഴാണ്‌. കൂടുതല്‍ ഇളവുകളും സഹായവും നല്‍കി സഹകരണരംഗം പ്രോത്സാഹി പ്പിക്കാന്‍ മന്ത്രാലയം പ്രയോജ നപ്പെടും. കൂടുതല്‍ പരിശീലനങ്ങളും ആധുനിക മാനേജ്മെന്‍റുമൊക്കെ നടപ്പാക്കാനും വഴിയൊരുങ്ങും. എന്നാല്‍ സഹകരണസംഘങ്ങളെ നിയന്ത്രിക്കുക എന്ന സമീപനമാണ് മന്ത്രാലയത്തിന്റേതെങ്കിൽ കേരളം പോലുള്ള സംസ്ഥാനങ്ങളെ അത്‌ സാരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്‌. 

നിക്ഷേപത്തിനും വായ്പക്കുമായി കേരളമടക്കം രാജ്യത്തെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വന്‍തോതിലുള്ള ചെറുകിട സഹകരണസംഘങ്ങൾ പുതിയ മന്ത്രാലയം വരുന്നതോടെ നിരീക്ഷണത്തിലാവാനാണ്‌ സാധ്യത. ബഹുതല സംസ്ഥാന സഹകരണസംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഇവയില്‍ പലതിലും ഓഡിറ്റിങ്ങും മറ്റും കാര്യക്ഷമമായി നടക്കുന്നില്ല. ഇവയെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രമായി മന്ത്രാലയം മാറാനും സാധ്യതയുണ്ട്‌.

 തദ്ദേശീയതലത്തില്‍ സാമ്പത്തിക സ്വാശ്രയത്വം സാ ധ്യമാക്കുന്ന സഹകരണരംഗത്തെ നിയന്ത്രിക്കുന്ന രീതിയില്‍ മന്ത്രാലയം മാറിയാല്‍ കേന്ദ്ര -സംസ്ഥാന ഏറ്റുമുട്ടലുകൾക്കും അതു വഴിയൊരുക്കും. 

  

കേന്ദ്ര മന്ത്രിസഭയിൽ പുതിയൊരു മന്ത്രാലയം കൂടി ഉള്‍പ്പെടുത്താന്‍ സർക്കാർ ധാരണയായി. സഹകരണ വകുപ്പ് കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നാളെ മന്ത്രിസഭ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ വകുപ്പ് രൂപീകരണം. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ മന്ത്രാലയമെന്നാണ് റിപ്പോർട്ട്.

പുതിയ മന്ത്രാലയത്തിനായി പ്രത്യേക ഭരണ, നിയമവും നയങ്ങളും സൃഷ്ടിക്കും. രാജ്യത്തെ അടിസ്ഥാന ജന വിഭാഗത്തോട് അടുത്ത് നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃക വളരെ പ്രസക്തമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോർട്ടുകളോട് പ്രതികരിച്ചു.

ജൂലൈ ഏഴ് ബുധനാഴ്ച്ച വൈകിട്ട് ആറുമണിക്ക് പുനഃസംഘടന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. പുതുക്കിയ മന്ത്രിസഭാ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ചരിത്രത്തില്‍ മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയായിരിക്കും രൂപം കൊള്ളുക എന്നാണ് റിപ്പോർട്ടുകള്‍. സ്ത്രീകള്‍ക്കും വിവിധ ന്യൂനപക്ഷ സാമൂദായിക വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും പുതിയ മന്ത്രിസഭ ഒരുങ്ങുക. പുനസംഘടനയോടെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം 20 പിന്നിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയിലെ ശരാശരിയും ഉയര്‍ത്തുന്നതായിരിക്കും പുനസംഘടന.

ഓരോ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളെയും പ്രത്യേകം പരിഗണിച്ചായിരിക്കും തീരുമാനം. അതില്‍ 2024 ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ഡല്‍ഹിയിലേക്ക് തിരിച്ച നേതാക്കള്‍ക്ക് മന്ത്രിസ്ഥാനമുണ്ടെന്നാണ് സൂചന. ജ്യോതിരാധിത്യ സിന്ധ്യ, സര്‍ബാനന്ദ സോനാവാള്‍, എല്‍ജെപിയുടെ പശുപതി പരസ്, നാരായണ റാണെ, വരുണ്‍ ഗാന്ധി എന്നിവരടക്കമുള്ളവരാണ് നിലവില്‍ പുനസംഘടനയോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ തുടരുന്നത്.

മന്ത്രിസഭാ പുനസംഘടനാ ഇന്ന് നടന്ന നിര്‍ണ്ണായക യോഗത്തില്‍ മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തതായാണ് വിവരം. പുനഃസംഘടയില്‍ ചില മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല നല്‍കിയേക്കുമെന്നാണ് അതില്‍ ഒന്ന്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി പ്രസിഡന്റ് ജെപി നദ്ദ, സംഘടനാ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന ഇന്നു നടക്കാനിരിക്കെ സഹകരണ വകുപ്പിന് പുതിയ മന്ത്രാലയം. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രാലയം ആരംഭിക്കുന്നതെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരവും ഭരണപരവുമായ നയരൂപീകരണമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ മന്ത്രാലയത്തിലൂടെ സഹകരണ മേഖലയ്ക്ക് സാധാരണ ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കുന്ന മാറ്റങ്ങളുണ്ടാകുമെന്നും  സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനമാണ് രാജ്യത്തിന് വേണ്ടതെന്നും സർക്കാർ. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ടുവച്ചത്. രണ്ടാം മോദി സർക്കാർ രൂപീകരിക്കുന്ന രണ്ടാമത്തെ പുതിയ മന്ത്രാലയമാണു സഹകരണം.2019ൽ‌, കൃഷിയും കർഷക ക്ഷേമവും എന്ന വകുപ്പിന്‍റെ കീഴിലായിരുന്ന ഫിഷറീസ്, മൃഗസംരക്ഷണം, ഡയറി വകുപ്പുകളെ ചേർത്ത് പുതിയ മന്ത്രാലയം രൂപീകരിച്ചിരുന്നു കേന്ദ്രം. ഗിരിരാജ് സിങ്ങാണ് ഈ വകുപ്പിന്‍റെ മന്ത്രി. കൂടാതെ പരിസ്ഥിതി മന്ത്രാലയത്തെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനമെന്നാക്കി പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. മാനവ വിഭവശേഷി വികസന വകുപ്പിനെ വിദ്യാഭ്യാസ മന്ത്രാലയമെന്ന പേരിലേക്കു മാറ്റിയതും ഈ സർക്കാരാണ്.