Pages

ബാങ്കുകള്‍ എല്ലാ ദിവസവും; കടകള്‍ തുറക്കാവുന്ന സമയപരിധിയും നീട്ടി; പെരുന്നാള്‍ പ്രമാണിച്ച് ഇളവുകള്‍ നല്‍കി സര്‍ക്കാര്‍; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

ബാങ്കുകള്‍ എല്ലാ ദിവസവും; കടകള്‍ തുറക്കാവുന്ന സമയപരിധിയും നീട്ടി; പെരുന്നാള്‍ പ്രമാണിച്ച് ഇളവുകള്‍ നല്‍കി സര്‍ക്കാര്‍; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും
13-07-2021

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. സംസ്ഥാനത്ത് ബാങ്കുകള്‍ ഇനി എല്ലാദിവസവും പ്രവര്‍ത്തിക്കും. കടകള്‍ തുറക്കാവുന്ന സമയപരിധിയും നീട്ടിയിട്ടുണ്ട്. ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള എബിസി കാറ്റഗറി മേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണിവരെ കടകള്‍ തുറക്കാം. ഡി കാറ്റഗറിയില്‍ ഏഴു മണിവരെ മാത്രം. ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇന്നലെ മിഠായിത്തെരുവിലടക്കം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ചിലര്‍ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്ധ സമിതി ഉന്നയിച്ചതും യോഗത്തില്‍ വിശദമായി ചര്‍ച്ചയായി.