//ആശാ വർക്കർമാരെ അറ്റന്‍ഡര്‍ നിയമനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്‌ പരിഗണിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്‌//

//ആശാ വർക്കർമാരെ അറ്റന്‍ഡര്‍ നിയമനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്‌ പരിഗണിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്‌//
24-07-2021


ആരോഗ്യവകുപ്പിലെ അറ്റന്‍ഡര്‍ നിയമനങ്ങളില്‍ ആശാവര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തുന്നത്‌ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി വീണാജോര്‍ജ്‌ നിയമസഭയില്‍ പറഞ്ഞു. ഇവര്‍ക്ക്‌ വേതനം കൂട്ടി നല്‍കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടി.പി.രാമകൃഷ്‌ണന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി നല്‍കുകയായിരുന്നു മന്ത്രി. കോവിഡ്‌ ഡ്യൂട്ടി ചെയ്‌ത നാല്‌ ആശാവര്‍ക്കമാര്‍ ആ രോഗം ബാധിച്ച്‌ മരിച്ചിട്ടുണ്ട്‌. ഇവര്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.
കോവിഡ്‌ ഡ്യൂട്ടി ചെയ്യുന്നതിന്‌ മാസ്‌ക്‌, സാനിറ്റൈസര്‍, ഹാൻഡ് ഗ്ലൗസ് തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കും. ഇവര്‍ക്ക്‌ നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ചേര്‍ന്ന്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്‌. ചികിത്സാ സഹായമായി 20,000 രൂപയും അഞ്ച്‌ ലക്ഷം രൂപവരെ നഷ്‌ടപരിഹാരവും ലഭിക്കുന്ന തരത്തിലാണിതെന്ന്‌ മന്ത്രി അറിയിച്ചു.