Pages

സ്വന്തമായി കൃഷിഭൂമി ഇല്ലാത്ത കർഷകന് "പിഎം കിസാൻ സമ്മാൻ നിധി"യുടെ ഗുണഭോക്താവാകാൻ സാധിക്കുമോ..?

സ്വന്തമായി കൃഷിഭൂമി ഇല്ലാത്ത കർഷകന് "പിഎം കിസാൻ സമ്മാൻ നിധി"യുടെ ഗുണഭോക്താവാകാൻ സാധിക്കുമോ..?

 കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ചതാണ് പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന.ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്നത്. 2,000 രൂപയുടെ ഗഢുക്കളായി അര്‍ഹരായ കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തുക നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
എന്നാല്‍, എല്ലാ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ? പണക്കാരായ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ? കൃഷിയുടമയാണ് എന്നാല്‍, കര്‍ഷകന്‍ അല്ല എങ്കില്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ?
തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ പദ്ധതിയെപ്പറ്റി ഇപ്പോഴും ഉയരുന്നുണ്ട്.
ഭാര്യയും ഭര്‍ത്താവും കര്‍ഷകര്‍ ആണ് എങ്കില്‍ക്കൂടി "PM കിസാൻ സമ്മാൻ നിധി"യിലൂടെ ഇരുവര്‍ക്കും വെവ്വേറെ ധനസഹായം ലഭിക്കില്ല. കാരണം, ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് കര്‍ഷക കുടുംബങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായ പദ്ധതിയാണ് എന്നതാണ്. ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്നതാണ് പൊതുവേ ഇന്ത്യയില്‍ കുടുംബം എന്ന് പറയുന്നത്. അതിനാല്‍, ഈ പദ്ധതിയിലൂടെ ഭാര്യയ്ക്കും ഭര്‍ത്താവിനും സാമ്പത്തിക സഹായം ലഭിക്കില്ല. കുടുംബത്തിനായി വര്‍ഷം തോറും 6,000 രൂപ ലഭിക്കും.
പദ്ധതിയുടെ നിയമങ്ങള്‍ അനുസരിച്ച്‌ ഒരു കുടുംബത്തിനാണ് പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുക. എന്നാല്‍, ഒരേ കുടുംബത്തിലെ രണ്ടംഗങ്ങള്‍ പദ്ധതിയുടെ പ്രയോജനം നേടുന്നതായി കണ്ടെത്തിയാല്‍ ആവരെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പുറത്താക്കും.
കൂടാതെ കൃഷി ഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെമറ്റേതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുകയില്ല.
കര്‍ഷകനാണ്, എന്നാല്‍ സ്വന്തമായി കൃഷിഭൂമി ഇല്ല എങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. കാരണം കൃഷിഭൂമിയുടെ ഉടമയ്ക്കാണ് പണം ലഭിക്കുക എന്നത് കൊണ്ട് തന്നെ.
കര്‍ഷകനാണ്, എന്നാല്‍, കൃഷിഭൂമി സ്വന്തം പേരിലല്ല എങ്കിലും, ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. ഒരു വ്യക്തിയുടെ പിതാവിന്‍റെയോ മുത്തച്ഛന്‍റെയോ പേരിലാണ് അയാളുടെ കൃഷി ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കിലും പദ്ധതിയുടെ ഭാഗമാകുവാന്‍ കഴിയില്ല. ആദ്യം കൃഷിഭൂമി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണ്.
കൃഷിഭൂമിയുള്ള എല്ലാവരും കര്‍ഷകരല്ല. ... സ്വന്തം പേരില്‍ കൃഷിഭൂമി ഉള്ള, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വ്യക്തികള്‍ക്കും പദ്ധതിയുടെ പ്രയോജനം  നേടുവാന്‍ സാധിക്കില്ല.
പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയിലൂടെ
കേന്ദ്ര സര്‍ക്കാര്‍ ഈ പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം അര്‍ഹരായവരുടെ കൈകളില്‍ എത്താന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്