Pages

ഇനി പവർകട്ട് ഇല്ലാത്ത കേരളം

 ഇനി പവർകട്ട് ഇല്ലാത്ത കേരളം
18-07-2021


കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതിന് പുറമേ, കേന്ദ്ര ഗ്രിഡില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും വൈദ്യുതി ഉറപ്പാക്കിയതോടെ ''പവര്‍കട്ട് ഇല്ലാത്ത കേരളം'' യാഥാര്‍ത്ഥ്യമാകുന്നു. അഭിമാനനേട്ടം നിയമസഭയില്‍ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ വര്‍ഷം പവര്‍കട്ട് വേണ്ടി വന്നില്ല. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. കേരളത്തിന് പുറത്തുനിന്ന് 2000 മെഗാവാട്ട് വരെ വൈദ്യുതി സ്വീകരിക്കാന്‍ ശേഷിയുള്ള തൃശൂര്‍ മാടക്കത്തറ സബ് സ്റ്റേഷന്‍ പൂര്‍ണതോതില്‍ സജ്ജമായതോടെയാണ് മഴ ചതിച്ചാലും ‌ഡാമുകള്‍ നിറ‌ഞ്ഞില്ലെങ്കിലും പവര്‍കട്ട് വേണ്ടി വരില്ലെന്ന സുരക്ഷിത നിലയില്‍ കേരളം എത്തിയത്.

ഇതിനുപുറമേ, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കാനും കെ.എസ്.ഇ.ബി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ മാടക്കത്തറ 400 KV സബ് സ്റ്റേഷന്‍ കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമാണ്. ഛത്തീസ്ഗഢിലെ റയ്ഗാര്‍ നിന്ന് തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ പുകലൂര്‍ നിലയത്തില്‍ എത്തിക്കുന്ന വൈദ്യുതിയാണ് ഹൈ വോള്‍ട്ടേജ് ഡയറക്‌ട് കറണ്ടായി (എച്ച്‌.വി.ഡി.സി)​ മാടക്കത്തറയില്‍ എത്തുന്നത്. രാജ്യത്ത് ആദ്യമായാണ് എച്ച്‌.വി.ഡി.സിയായി വൈദ്യുതി ഒരു സബ് സ്റ്റേഷനിലെത്തുന്നത്. വോള്‍ട്ടേജ് സോഴ്സ് കണ്‍വര്‍ട്ടര്‍ സങ്കേതം ആയതിനാല്‍ പ്രസരണ നഷ്ടം തീരെ കുറവാണ്.