Pages

//പഠിച്ച്‌ പരീക്ഷ എഴുതുന്ന കുട്ടികളെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുത് ; മന്ത്രി വി.ശിവന്‍കുട്ടി//

//പഠിച്ച്‌ പരീക്ഷ എഴുതുന്ന കുട്ടികളെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുത് ; മന്ത്രി വി.ശിവന്‍കുട്ടി//
29-07-2021


പഠിച്ച്‌ പരീക്ഷ എഴുതുന്ന കുട്ടികളെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മനോവീര്യം തകര്‍ക്കുകയും മാനസികമായി ബുദ്ധിമുട്ടിയ്‌ക്കുകയും ചെയ്യുന്ന ട്രോളുകള്‍ സമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം ഇപ്രാവശ്യം 87.94 ശതമാനമാണ് പ്ലസ്ടു വിജയം. 80.36 ശതമാനം വി.എച്ച്‌.സി വിദ്യാര്‍ത്ഥികളും ജയിച്ചു. എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ച ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്. 82.53 ആണ് വിജയശതമാനം.

തമാശകള്‍ ഉത്പാദിപ്പിക്കുന്നവര്‍ അത് ആസ്വദിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ക്ക് അത് വിഷമമുണ്ടാക്കുന്നുണ്ട്. ചില കുട്ടികള്‍ കരഞ്ഞുകൊണ്ട് ഫോൺ വിളിച്ചിരുന്നു. നമ്മുടെ കുട്ടികളാണെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. എസ്‌.എസ്‌.എല്‍.സി പരീക്ഷാ ഫലം വന്നതിന് പിന്നാലെയുണ്ടായ ട്രോളുകള്‍ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളെ വിഷമിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 80.36 ശതമാനം വി.എച്ച്‌.സി വിദ്യാര്‍ത്ഥികളും ജയിച്ചു.