*കേരളത്തിന്‌ വെളിയിൽ ജനിച്ച ആളുകൾക്ക് ഇവിടെ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുമോ?*

*കേരളത്തിന്‌ വെളിയിൽ ജനിച്ച ആളുകൾക്ക് ഇവിടെ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുമോ?*
________________________________

കേരള ലാൻഡ്‌ റവന്യൂ മാനുവൽ സെക്ഷൻ 226 പ്രകാരം

(i) മാതാപിതാക്കൾ രണ്ടുപേരും കേരളത്തിൽ ജനിച്ചു വളർന്നവരുടെ കുട്ടികൾക്കും,

(ii)മാതാപിതാക്കളിൽ ഒരാൾ കേരളത്തിൽ ജനിച്ചുവളർന്നതും എന്നാൽ മറ്റൊരാൾ ഇന്ത്യയിലെ വേറെ സംസ്ഥാനത്ത് ജനിച്ചുവളർന്ന ആളും എന്നാൽ വിവാഹശേഷം രണ്ടുപേരും കേരളത്തിൽ ഒരുമിച്ചു സ്ഥിരതാമസമാക്കുകയും ചെയ്യുന്ന കേസുകളിലെ കുട്ടികൾക്ക് Nativity സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്നാണ് വ്യക്തമാക്കിയിരി ക്കുന്നത്.

എന്നാൽ മാതാപിതാക്കൾ കേരളത്തിന് പുറത്തുള്ളവരും, കുട്ടി കേരളത്തിന് വെളിയിൽ തന്നെ ജനിക്കുകയും ചെയ്തു. ശേഷം കുട്ടി കേരളത്തിൽ വളരുകയും മുഴുവൻ വിദ്യാഭ്യാസവും കേരളത്തിൽ നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള വ്യക്തികളുടെ സാമൂഹിക ബന്ധങ്ങൾ കൂടുതൽ കേരളത്തിൽ ആയതുകൊണ്ട് അത്തരം കുട്ടികൾക്ക് വില്ലേജ് ഓഫീസർക്ക് Nativity സർട്ടിഫിക്കറ്റ് നൽകാമെന്ന് കേരള ഹൈക്കോടതി. WP(C) 12172 dtd 29/7/2021
..............................................