//പ്രവാസികളുടെ പ്രതീക്ഷ മങ്ങുന്നു; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി യു എ ഇ//

//പ്രവാസികളുടെ പ്രതീക്ഷ മങ്ങുന്നു; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി യു എ ഇ//
20-July-2021

ദുബൈ: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് തുടരും. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ജൂലൈ 25 വരെ സർവീസില്ലെന്ന് എമിറേറ്റ്സും 31 വരെ സർവീസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് യുഎഇ സിവിൽ ഏവിയേഷന്റെ സ്ഥിരീകരണം. ഇതോടെ, പെരുന്നാൾ കഴിഞ്ഞ് മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു.