Pages

//കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാർട്ടിക്ക് തിരിച്ചടി ; മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് രൂക്ഷ വിമർശനം//

//കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാർട്ടിക്ക് തിരിച്ചടി ; മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് രൂക്ഷ വിമർശനം//
01-08-2021


മുസ്ലീം ലീഗ് ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം. ഒരു കൂട്ടം നേതാക്കള്‍ മാത്രം തീരുമാനമെടുക്കുന്ന നിലപാട് ശരിയല്ലെന്നാണ് വിമര്‍ശനം. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. പി.എം.എ സലാമിനെ ആക്റ്റിങ്ങ് സെക്രട്ടറിയാക്കിയതിലും ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഒമ്പത് മണിക്കൂര്‍ നീണ്ട യോഗത്തില്‍ മുസ്ലിം ലീഗിലെ നേതൃമാറ്റത്തിനുള്ള മുറവിളിയാണ് പ്രധാനമായും ഉയര്‍ന്നത്.

പി.എം.എ സലാമിനെ ആക്റ്റിങ് സെക്രട്ടറിയാക്കിയതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് കെ.എം.ഷാജിയും സാദിഖലി ശിഹാബ് തങ്ങളും വിമര്‍ശനമുയര്‍ത്തി. ഇതിനിടയില്‍ ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച നടന്നെന്ന് പറഞ്ഞ
സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തി. എതിര്‍പ്പ് തണുപ്പിക്കാനും തോല്‍വി പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു. തെരഞ്ഞെ​ടു​പ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേ​തൃ​ത്വ​ത്തി​നെ​തി​രെ സമൂഹ മാ​ധ്യ​മങ്ങളി​ലു​ണ്ടാ​യ പ്രവർത്തകരുടെ രോഷത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.