സഹകരണ ബാങ്കുകളുടെ ഓഹരിയും വിൽപ്പനയ്ക്ക്
കരട് വിജ്ഞാപനം ഇറക്കി റിസർവ് ബാങ്ക്
നടപടി ബാങ്കിങ്ങ് നിയന്ത്രണ നിമയ ഭേദഗതി അനുസരിച്ച്
ബാങ്കിങ് കമ്പനികളുടെ മാതൃകയില്‍ സഹകരണബാങ്കുകളുടെ ഓഹരി വില്‍ക്കാമെന്ന വ്യവസ്ഥവരുന്നു.
ഓഹരി എടുക്കുന്നവര്‍ സഹകരണബാങ്കുകളില്‍ അംഗങ്ങളാകണമെന്നില്ല. ഓഹരിയുടമകൾ അംഗങ്ങളാകുകയും അവര്‍ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അര്‍ബന്‍ ബാങ്കുകളിലെ കാര്യമാണ് പറയുന്നത്
ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്കിന്‍െറ നടപടി. റിസര്‍വ് ബാങ്കിന്‍െറ മുന്‍കൂര്‍ അനുമതിയോടെയാണ് ഓഹരി വില്‍പ്പന നടത്തേണ്ടതെന്നും പറയുന്നു. ഓഹരി പിന്‍വലിക്കുന്നതും വിലക്കി. ഒമ്പത് ശതമാനം മൂലധന പര്യാപ്തത ഇല്ലാത്ത സഹകരണ ബാങ്കുകളിലെ ഓഹരി പിന്‍വലി ക്കാനാകില്ല.
സംസ്ഥാനത്തെ ഭൂരിപക്ഷം അര്‍ബന്‍ ബാങ്കുകൾക്കും കേരള ബാങ്കിനും നിലവില്‍ ഒമ്പത് ശതമാനം മൂലധനപര്യാപ്തതയില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകൾക്ക് കോടികളുടെ ഓഹരികളാണ് കേരളബാങ്കിലുള്ളത്. അന്തിമവിജ്ഞാപനം ഇറങ്ങുന്നതോടെ ഇത് പിന്‍വലിക്കുന്നതിന് കഴിയില്ല.
സഹകരണ ബാങ്കുകളുടെ ഓഹരി വിൽപ്പന: സർക്കാർ നിലപാട് പ്രധാനം
പൊതുജനങ്ങളില്‍നിന്നടക്കം അഭിപ്രായം തേടിക്കൊണ്ടാണ് ബാങ്കിങ് കമ്പനികളു ടെ മാതൃകയില്‍ സഹകരണ ബാങ്കുകളുടെ ഓഹരി വില്‍ക്കാമെന്ന വ്യവസ്ഥയുമായി റിസർവ് ബാങ്ക് പുതിയ കരടു വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.
കേരളത്തിലെ സഹകരണമേഖലയുടെ ഘടനയെത്തന്നെ മാറ്റുന്ന പരിഷ്കരണത്തോട് സംസ്ഥാനത്തിന് കടുത്ത എതിര്‍പ്പാണ്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുനടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഹരി വിൽപ്പനയുടെ രീതികൾ :
- നിശ്ചിതശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പില്‍ ഓഹരി വില്‍ക്കാം. ഇതനുസരിച്ച് ലാഭമുണ്ടെങ്കില്‍ മാത്രമായിരിക്കും ആ വര്‍ഷം വിഹിതം കിട്ടുക.
- നിശ്ചിത ശതമാനം ലാഭവിഹിതം നിര്‍ബന്ധമായും നല്‍കുമെന്ന ഉറപ്പില്‍ വില്‍ക്കാം. ആ വര്‍ഷം ലാഭമില്ലെങ്കില്‍ തുടര്‍വര്‍ഷം ലാഭമുണ്ടാകുമ്പോഠം കുടിശ്ശികസഹിതം നല്‍കണം.
- നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കാമെന്ന് ഉറപ്പില്‍ നിശ്ചിതകാലത്തേക്കുമാത്രം ഓഹരി വില്‍ക്കാം. കാലാവധി കഴിയുമ്പോൾ ഓഹരി പിന്‍വലിക്കാനും കഴിയും.
- ഓരോവര്‍ഷം ലാഭം വിഭജിക്കുമ്പോൾ , ഇത്തരത്തില്‍ പ്രത്യേകം സ്കീമിലൂടെ ഓഹരി വാങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന. ബാക്കിയുള്ള തുക മാത്രമായിരിക്കും വോട്ടവകാശമുള്ള സ്ഥിരാംഗങ്ങൾക്ക് നല്‍കുക.