സഹകരണത്തില്‍ തൊടരുത്
കേന്ദ്രത്തോട് സുപ്രീംകോടതി
-സഹകരണം സംസ്ഥാനവിഷയം
-മള്‍ടി സ്റ്റേറ്റ് സംഘങ്ങളില്‍ മാത്രം കേന്ദ്രത്തിന് നിയമമുണ്ടാക്കാം
- ഭരണഘടനാ ഭേദഗതി ഭാഗികമായി റദാക്കി
സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. അന്തഃസംസ്ഥാന സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്തെ സഹകരണസംഘങ്ങൾ എന്നിവയില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താനാകുവെന്നും മറ്റുള്ളവ സംസ്ഥാനവിഷയമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നല്കിയ അപ്പീലാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്.
സഹകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരള മുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിധി പ്രസക്തമാണ്.
സഹകരണം സംസ്ഥാനവിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന “പാര്‍ട്ട് 9 ബി” പൂര്‍ണമായും റദ്ദാക്കിയിരുന്നു. എന്നാല്‍, ഇതില്‍ അന്തഃസംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലനില്‍ക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വൃക്തമാക്കി. അതായത്, ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടരുത്.
ജസ്റിസ് ആര് എഫ്. നരിമാന്, ജസ്റ്റിസ് ബി. ആര്. ഗവായ് എന്നിവരാണ് ഭൂരിപക്ഷ വിധി യെഴുതിയത്. എന്നാല്‍, 97-ാം ഭരണഘടനാ ഭേദഗതി പൂര്‍ണമായും റദ്ദാക്കണമെന്നും കേന്ദ്രത്തിന്‍െറ അപ്പീല്‍ തള്ളുന്നതായും ജസ്റ്റിസ് കെ.എം. ജോസഫിന്‍െറ ഭിന്നവിധിയില്‍ വൃക്തമാക്കി.
ഭരണസമിതിയംഗങ്ങളുടെ എ പം, അംഗങ്ങൾക്കെതിരായ ശിക്ഷാനടപടി, പിരിച്ചുവിടാനുള്ള വൃവസ്ഥകൾ, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട “പാര്‍ട്ട് 9 ബി"യില്‍ വരുന്നത്. സഹകരണ സൊസൈറ്റികളുടെ കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ സംസ്ഥാന ങ്ങൾക്കുള്ള അധികാരത്തില്‍ കടന്നുകയറുന്നതാണോ ഭരണഘടനാ ഭേദഗതിയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് നേരിട്ടോ അല്ലാതെയോ കൈകടത്തുന്നതല്ല ഭേദഗതിയെന്ന് കേന്ദ്രം വാദിച്ചു. സഹകരണസൊസൈറ്റികൾ കൈകാര്യംചെയ്യാന്‍ രാജ്യമൊട്ടാകെ ഏകീകൃത സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്നും സംസ്ഥാനങ്ങൾക്ക് നിയമനിര്‍മാണത്തിനുള്ള അധികാരം നഷ്ടപ്പെടില്ലെന്നും കേന്ദ്രം വാദിച്ചു.