Pages

//പയ്യന്നൂരിൽനിന്ന് കശ്മീരിലേക്ക് ബുള്ളറ്റിൽ യാത്രചെയ്ത് പയ്യന്നൂരിലെ ഈ അമ്മയും മകളും//

//പയ്യന്നൂരിൽനിന്ന് കശ്മീരിലേക്ക് ബുള്ളറ്റിൽ യാത്രചെയ്ത് പയ്യന്നൂരിലെ ഈ അമ്മയും മകളും//
31-July-2021

*പയ്യന്നൂർ:*
ബുള്ളറ്റുകളിൽ ദൂരങ്ങളും ഉയരങ്ങളും കീഴടക്കുകയെന്നത് സ്വപ്നംമാത്രമല്ലെന്ന് തെളിയിക്കുകയാണ് പയ്യന്നൂരിലെ ഈ അമ്മയും മകളും. സാഹസികയാത്രകളോടുള്ള പ്രണയം കാരണമാണ് മണിയറയിലെ അനീഷയും മകൾ മധുരിമയും ജമ്മു കശ്മീരിലെത്തിയത്.

കഴിഞ്ഞ 14-നാണ് അമ്മയും മകളും പയ്യന്നൂരിൽനിന്ന് കശ്മീരിലേക്ക് ബുള്ളറ്റിൽ യാത്രപുറപ്പെട്ടത്. രണ്ടാഴ്ചകൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങളിലൂടെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിച്ച് വ്യാഴാഴ്ച ലഡാക്കിലെത്തി. ശനിയാഴ്ച രാവിലെ നാട്ടിലേക്ക് പുറപ്പെടും.

കഴിഞ്ഞവർഷം ലോക്‌ഡൗൺ വിരസതയിൽ കശ്മീർയാത്രയെന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ മകൾക്ക് പൂർണസമ്മതം. കോവിഡ് മാനദണ്ഡങ്ങൾ മിക്കയിടത്തുമുള്ളതിനാൽ ആ യാത്ര മാറ്റിവെച്ചു. തുടർന്ന് മൈസൂരുവിലേക്ക് പുറപ്പെട്ടു. ഇത്തവണ രണ്ടുപേരും ആദ്യം നടക്കാതെപോയ കാശ്മീർ യാത്ര തീരുമാനിച്ചു. ഓരോദിവസവും 300 മുതൽ 500 കിലോമീറ്റർവരെ യാത്രചെയ്തു. രാവിലെ തുടങ്ങുന്ന യാത്ര രാത്രിവരെ തുടരും. രാത്രി ഏതെങ്കിലും നഗരത്തിൽ മുറിയെടുത്ത് താമസിക്കും. ഓരോ ദിവസത്തെ യാത്രയിലും ഓരോ സംസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കും.

കാനായി നോർത്ത് യു.പി. സ്കൂൾ അധ്യാപികയായ അനിഷയ്ക്കും പയ്യന്നൂർ കോളേജിൽ ഡിഗ്രി വിദ്യാർഥിനിയായ മധുരിമയ്ക്കും കുടുംബാംഗങ്ങളായ മധുസൂദനന്റെയും മധു കിരണിന്റെയും പൂർണ പിന്തുണയുണ്ട്.