സംരംഭം തുടങ്ങാൻ പണമില്ലാത്തവർക്കായി PMEGP പദ്ധതി......


സംരംഭം തുടങ്ങാൻ പണമില്ലാത്തവർക്കായി PMEGP പദ്ധതി......

പുതിയ ഒരു സംരംഭം തുടങ്ങാന്‍ ആശയം ഉണ്ടായിരിക്കും, പക്ഷെ അതിനു വേണ്ട പണം ഇല്ലാതെ പദ്ധതി തന്നെ ഉപേക്ഷിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്, അത്തരത്തിലുള്ള  സ്വയം തൊഴില്‍ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു  വേണ്ടി  പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചോ , പ്രത്യേകമായോ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നുണ്ട് .        

അത്തരത്തിൽ  പ്രധാനപ്പെട്ട ഒന്നാണ് "കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം" അവതരിപ്പിക്കുന്ന PMEGP   വായ്പ . 

സബ്‌സിഡിയും ഈ പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.  പുതുതായി സംരഭം ആരംഭിക്കുന്ന വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും, സ്വയം സഹായ സംഘങ്ങള്‍ക്കും, ചാരിറ്റിബിള്‍ ട്രസ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, പ്രൈവറ്റ് ഷെഡ്യൂള്‍ഡ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ  ലഭിക്കുന്നതാണ്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് പിഎംഇജിപി. പദ്ധതിയുടെ മേല്‍നോട്ട ചുമതല. 

സംസ്ഥാനതലത്തില്‍ നഗര പ്രദേശങ്ങളിലെ അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രവും, ഗ്രാമ പ്രദേശങ്ങളിലെ അപേക്ഷ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമാണ് പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.