Pages

//ഇന്ത്യൻ കമ്പനി Zydus Cadila യുടെ കോവിഡ് വാക്സിൻ തയ്യാർ, കുട്ടികൾക്കും ഇനി വാക്സിൻ ലഭ്യം !//

//ഇന്ത്യൻ കമ്പനി Zydus Cadila യുടെ കോവിഡ് വാക്സിൻ തയ്യാർ, കുട്ടികൾക്കും ഇനി വാക്സിൻ ലഭ്യം !//

അഹമ്മദാബാദിലെ പ്രസിദ്ധ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ Zydus Cadila നിർമ്മിച്ച കോവിഡ് 19 പ്രതിരോധ വാക്സിൻ " ZyCoV-D " മൂന്നു ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി അടിയന്തര ഉപയോഗത്തിന് അനുമതിക്കായി DCGI യെ സമീപിക്കാനൊരുങ്ങുകയാണ്. ഈയാഴ്ചതന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഈ വാക്‌സിൻ മൂന്നു ഡോസാണ് ഒരു വ്യക്തിയിൽ കുത്തിവയ്പ്പ് നടത്തുക. ആദ്യഡോസിനുശേഷം രണ്ടാമത്തെ ഡോസ് 28 മത്തെ ദിവസവും മൂന്നാമത്തേത് 56 മത്തെ ദിവസവുമാണ് എടുക്കേണ്ടത്. ഇത് സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ് ആവശ്യമില്ല. സാധരണ റൂം ടെമ്പറേച്ചറിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്.

കോവിഡ് രണ്ടാം തരംഗത്തിലാണ് ZyCoV-D വാക്‌സിൻ 28,000 ആളുകളിൽ പരീക്ഷണം നടത്തിയത്. ഇതോ ടൊപ്പം 12 നും 18 നും ഇടയിലുള്ള 1000 കുട്ടികളിൽ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു.

ZyCoV-D കുട്ടികൾക്കും അനുയോജ്യമാണ്. അനുമതി ലഭ്യമായാൽ മാസം ഒരു കോടി വാക്സിൻ സപ്ലൈ ചെയ്യാൻ തങ്ങൾ സജ്ജമാണെന്ന് Cadila കമ്പനി വൃത്തങ്ങൾ അറിയിച്ചു. അങ്ങനെവന്നാൽ ZyCoV-D വാക്‌സിൻ കൂടു തലും കുട്ടികൾക്കാകും നല്കപ്പെടുക. മൂന്നാം തരംഗത്തിൻ്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികളിലെ വാക്‌സിനേഷനാകും സർക്കാർ അനിവാര്യത കൽപ്പിക്കുക.ഇന്ത്യയിൽ 12 നും 18 നും ഇടയിൽ 26 കോടി കുട്ടികളുണ്ടെന്നാണ് കണക്ക്.

അങ്ങനെ പൊതുവായ വാക്‌സിൻ ക്ഷാമം മെല്ലെമെല്ലെ പരിഹരിക്കപ്പെടുകയാണ്. ഏകദേശം ഒരു ഡസനോളം കമ്പനികൾ അവരുടെ കോവിഡ് വാക്‌സിൻ പരീക്ഷനത്തന്റെ അവസാനഘട്ടങ്ങളിലാണ്.