Pages

//ദുബായ് റെസിഡൻസ് വിസ ഉള്ളവര്‍ക്ക് മാത്രമേ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാനാവൂ//09-08-2021

//ദുബായ് റെസിഡൻസ് വിസ ഉള്ളവര്‍ക്ക് മാത്രമേ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാനാവൂ//
09-08-2021

➖➖➖➖➖➖➖➖➖➖

ദുബായ് : ദുബായ് റെസിഡൻസ് വിസയും ജി.ഡി.ആര്‍.എഫ്.എ അംഗീകാരവും ഉള്ളവര്‍ക്ക് മാത്രമേ ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനാകൂ എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മറ്റ് എമിറേറ്റ്സ് റെസിഡൻസ് വിസ ഉള്ളവര്‍ക്ക് ദുബായ് എയര്‍പോർട്ടില്‍ ഇറങ്ങാന്‍ അനുവാദമില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ബ്ലോഗിലൂടെയാണ് എയര്‍ ലൈന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം ഐ.സി.എയുടെ അംഗീകാരം ലഭിച്ച റെസിഡൻസ് വിസ കൈവശമുള്ളവര്‍ക്ക് മാത്രമേ ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാനാകൂ. ഫെഡെറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപിന്റെ വെബ്‌സൈറ്റില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ യാത്രക്കാര്‍ക്ക് ഐ.സി.എയുടെ അംഗീകാരം ലഭിക്കും.

ഇത് എയര്‍ ഇന്ത്യയുടെ വ്യവസ്ഥയല്ലെന്നും യു.എ.ഇയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിയന്ത്രണമാണെന്നും എയര്‍ലൈന്‍ വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം മുന്‍പാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ യു.എ.ഇയിലേക്ക് മടങ്ങുന്നത്. നിരവധി നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമാണ് എയര്‍ ലൈന്‍ കമ്പനികളും അധികൃതരും ഏര്‍പ്പെടുത്തുന്നത്. പല കാര്യങ്ങളിലും സംശയം നിലനില്‍ക്കുന്നതിനാല്‍ നിരവധി പ്രവാസികള്‍ എയര്‍പോര്‍ട്ടുകളില്‍ കഷ്ടപ്പെടുകയാണ്. ക്യു.ആര്‍ കോഡ് ഉള്‍പ്പടെ നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് റിപോര്‍ട്ട് എല്ലാ യാത്രക്കാരും കൈവശം സൂക്ഷിക്കേണ്ടതാണ്. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ തന്നെ ലാബുകള്‍ റാപിഡ് പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.

➖➖➖➖➖➖➖➖➖➖