Pages

*ഓഗസ്റ്റ് 19 മുതൽ 23 വരെ ബാങ്ക് അവധി*

*ഓഗസ്റ്റ് 19 മുതൽ 23 വരെ ബാങ്ക് അവധി*
18-08-2021

➖➖➖➖➖➖➖➖➖➖➖

കോവിഡ് ആശങ്കകള്‍ക്കിടയിലും ഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുകയാണ് കേരളം. പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്നിൻ ചിങ്ങത്തിലെ അത്തം മുതല്‍ പത്ത് നാള്‍ നീളുന്ന കൂട്ടായ്‌മയുടെയും ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. ഓഗസ്റ്റ് 21 നാണ് ഇത്തവണ തിരുവോണം. അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം. അത്തത്തിന് ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്.

തുടര്‍ച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ പൊതുഅവധി. ഞായറാഴ്ച അടക്കമാണ് ഈ അവധി. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 20ന് ഒന്നാം ഓണം. 21ന് തിരുവോണം, ഓഗസ്റ്റ് 22ന് മൂന്നാം ഓണവും ഓഗസ്റ്റ് 23ന് നാലാം ഓണവുമാണ്. ഓഗസ്റ്റ് 19, 20, 21, 22, 23 തിയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 23 നാലാം ഓണത്തിന്റെ അന്ന് തന്നെയാണ് ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നതിനാല്‍ ബാങ്കുകള്‍ക്ക് അന്നും അവധിയായിരിക്കും.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*