*തമിഴ്‌നാട്ടില്‍ സ്‌കൂളും കോളേജും തീയേറ്ററും തുറക്കുന്നു; 9 ന് മുകളിലുള്ള ക്ലാസുകള്‍ ഒന്നിന് തുടങ്ങും*

*തമിഴ്‌നാട്ടില്‍ സ്‌കൂളും കോളേജും തീയേറ്ററും തുറക്കുന്നു; 9 ന് മുകളിലുള്ള ക്ലാസുകള്‍ ഒന്നിന് തുടങ്ങും*
22-Aug-2021

ചെന്നൈ: ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്നാട് സർക്കാർ.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.

സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

പോളിടെക്നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാൻ അനുമതിയുണ്ട്. സ്കൂളുകൾ ആദ്യ ഘട്ടത്തിൽ ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസുകാർക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സെപ്റ്റംബർ 15ന് ശേഷം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകാർക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*