*സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് സാധിക്കുന്നില്ല ; വിമർശനവുമായി ഹൈക്കോടതി*



➖➖➖➖➖➖➖➖➖➖

കസ്റ്റംസ് ജാഗ്രത പുലര്‍ത്തുകയും കേസെടുക്കുകയും ചെയ്തിട്ടും സ്വര്‍ണ്ണക്കടത്ത് തടയാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. കള്ളക്കടത്ത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തന്നെ അസ്ഥിരപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. മൂന്നുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*