Pages

*കീറിപ്പോയ നോട്ട് കയ്യിലുണ്ടോ..? വിഷമിക്കേണ്ട ; നിങ്ങളുടെ പണം സുരക്ഷിതമാണ്*

*കീറിപ്പോയ നോട്ട് കയ്യിലുണ്ടോ..? വിഷമിക്കേണ്ട ; നിങ്ങളുടെ പണം സുരക്ഷിതമാണ്*
23-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കീറിയതോ വികൃതമായതോ ആയ കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) യുടെ അറിയിപ്പ്. ഇത്തരം കീറിയ നോട്ടുകള്‍ മാറികിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍.ബി.ഐ നല്‍കുന്നു. നിങ്ങളുടെ പക്കല്‍ കീറിയതോ വികൃതമായതോ ആയ നോട്ടുകള്‍ ഉണ്ടെങ്കില്‍, ആ കറന്‍സി നോട്ടുകള്‍ കൈമാറാന്‍ ആര്‍.ബി.ഐയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

കീറിേപ്പായ ഒരു നോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഭാഗം നഷ്ടമാവുകയോ രണ്ട് തുണ്ടുകള്‍ കൂട്ടിച്ചെര്‍ത്തതോ ആയ നോട്ടുകളെയാണ്. വികൃതമാക്കിയ നോട്ടുകള്‍ ഏതെങ്കിലും ബാങ്ക് ശാഖകളില്‍ ഹാജരാക്കാമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശിക്കുന്നു. ഇത്തരം നോട്ടുകള്‍ ഏത് ബാങ്കുകളിലും ഹാജരാക്കാവുന്നതാണ്. അപ്രകാരം ഹാജരാക്കപ്പെടുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 'നോട്ട് റീഫണ്ട്' 2009 നിയമം അനുസരിച്ച്‌ സ്വീകരിക്കപ്പെടുകയും ഉടന്‍ തന്നെ മാറുകയും ചെയ്യുന്നതായിരിക്കും.

'രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലെയും ബാങ്കുകളുടെ എല്ലാ ശാഖകളും താഴെപ്പറയുന്ന ഉപഭോക്തൃ സേവനങ്ങള്‍, കൂടുതല്‍ സജീവമായും ശക്തമായും പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിന് നിര്‍ബന്ധിതമാണ്, അതിനാല്‍ ഈ ആവശ്യത്തിനായി ആര്‍.ബി.ഐ പ്രാദേശിക ഓഫീസുകളെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് ആര്‍‌.ബി‌.ഐ അതിന്റെ 'മാസ്റ്റര്‍ സര്‍ക്കുലര്‍ ഫെസിലിറ്റി ഫോര്‍ എക്സ്ചേഞ്ച് ഓഫ് നോട്ട്സ് ആന്‍ഡ് കോയിന്‍സ് ഓഫ് ജൂലായ് 01, 2020-ല്‍ വ്യക്തമാക്കുന്നുണ്ട്. ആവശ്യാനുസരണം എല്ലാ വിഭാഗങ്ങളുടെയും പുതിയ/നല്ല നിലവാരമുള്ള നോട്ടുകളും നാണയങ്ങളും വിതരണം ചെയ്യണമെന്നും മലിനമായ/വികൃതമായ/വികലമായ നോട്ടുകള്‍ കൈമാറ്റം ചെയ്യാമെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നുണ്ട്.
➖️➖️➖️➖️➖️➖️➖️➖️

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*