Pages

//ഒരു വീട്ടിൽ രണ്ട് റേഷൻ കാർഡ് ആകാം ; പുറമ്പോക്കിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്//

//ഒരു വീട്ടിൽ രണ്ട് റേഷൻ കാർഡ് ആകാം ; പുറമ്പോക്കിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്//
12-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഒരേ വീട്ടില്‍ താമസിക്കുന്ന രണ്ട് കുടുംബത്തിന് റേഷന്‍ കാര്‍ഡ് എടുക്കാന്‍ നിയമതടസ്സമില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. ഒരു വീട്ടു നമ്പറില്‍ രണ്ട് കുടുംബം താമസിക്കുന്നുണ്ടെന്ന വിവരം താലൂക്ക് സപ്ലൈ ഓഫീസറെയോ റവന്യൂ ഇന്‍സ്പെക്ടറെയോ ബോധ്യപ്പെടുത്തിയാല്‍ മതി. റവന്യൂ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് തീരുമാനം എടുക്കാം. വീടുപണി പൂര്‍ത്തിയാകാത്തതിനാല്‍ വീട്ടു നമ്പര്‍ കിട്ടാതെയുണ്ടെങ്കില്‍ വസ്തുത പരിശോധിച്ച്‌ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കാര്‍ഡിന് അനുമതി നല്‍കാം. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് വീട്ട് നമ്പര്‍ കോളത്തില്‍ ‘00’ എന്ന് രേഖപ്പെടുത്തി കാര്‍ഡ് അനുവദിക്കാമെന്നും മന്ത്രി പറഞ്ഞു.
➖➖➖➖➖➖➖➖➖➖