✈️*യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..! വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണം*

✈️
*യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..! വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണം*
13-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...! എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ അറിയിപ്പ് പാലിക്കുവാന്‍ മറക്കരുത്...! വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല് മണിക്കൂര്‍ മുമ്പ് തന്നെ കോവിഡ് ടെസ്റ്റ് നടത്താനുള്ള കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് മുന്നേ തുറക്കും. യാത്രയ്ക്ക് മുമ്പ് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. വിമാനത്തില്‍ കയറുന്നതിന് ഇത് ആവശ്യമാണ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തന്നെ ടെസ്റ്റ് നടത്താനുള്ള കൗണ്ടറുകള്‍ തുറക്കും.

പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ടെസ്റ്റ് കൗണ്ടറുകള്‍ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല 48 മണിക്കൂറിനിടെ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം വേണം. നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധനാ ഫലവും കയ്യില്‍ കരുതിയിരിക്കണം . ഇത് രണ്ടും നെഗറ്റീവായാല്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അതേ സമയം കഴിഞ്ഞ ദിവസം യു.എ.ഇ നിര്‍ണായകമായ തീരുമാനമെടുത്തിരുന്നു. യാത്രാവിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ വ്യക്തികളുടെ താമസവിസാ കാലാവധി യു.എ.ഇ നീട്ടിനല്‍കുമെന്ന തീരുമാനമായിരുന്നു അത്.

താമസകുടിയേറ്റ വകുപ്പ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവയുടെ വെബ്‌സൈറ്റുകളിലൂടെയാണ് ഈ സന്തോഷം പ്രവാസികളോട് അറിയിച്ചിരിക്കുന്നത്. പ്രവാസികളില്‍ പലരുടെയും താമസവിസാ കാലാവധി നവംബര്‍ ഒമ്പത് വരെ നീട്ടിയിട്ടുമുണ്ട്. ഡിസംബര്‍ ഒമ്പതിന് മുമ്പ് വിസ പുതുക്കണം . ആദ്യം ദുബായ് വിസക്കാര്‍ക്ക് മാത്രമാണ് കാലാവധി നീട്ടികിട്ടുക. പിന്നീട് അബുദാബി വിസക്കാരില്‍ പലര്‍ക്കും കാലാവധി നീട്ടികിട്ടി. മെയ് മാസം കാലാവധി കഴിഞ്ഞ വിസകളാണ് നീട്ടുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം ഒട്ടും വൈകാതെ തന്നെ അറിയാം. ഒട്ടനവധി പ്രവാസി മലയാളികളാണ് നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. അവര്‍ക്കൊക്കെ ആശ്വാസമാവുന്നതാണ് യു.എ.ഇയുടെ പുതിയ തീരുമാനം.
➖➖➖➖➖➖➖➖➖➖

കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*