*ടൂറിസ്റ്റ് വിസ അനുവദിക്കാൻ യു.എ.ഇ തീരുമാനിച്ചു*

*ടൂറിസ്റ്റ് വിസ അനുവദിക്കാൻ യു.എ.ഇ തീരുമാനിച്ചു*
29-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദുബായ് : ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ച ആര്‍ക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുള്‍പ്പെടെ യാത്രാനിയന്ത്രണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആഗസ്ത് 30 മുതല്‍ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ഇവര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് വിസ നല്‍കുക. യാത്ര ചെയ്യുന്നവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണമെന്നും അല്‍ഹുസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി യു.എ.ഇയിലേക്ക് വരാന്‍ കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസകരമാണ് പ്രഖ്യാപനം. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*