Pages

*പ്ലാസ്റ്റിക് ഉപയോഗം ; നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ*

*പ്ലാസ്റ്റിക് ഉപയോഗം ; നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ*
14-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉല്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്പന എന്നിവ നിരോധനമേര്‍പ്പെടുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് അമെന്‍ഡ്മെന്റ് റൂള്‍സ് 2021 കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 2022 ജൂലായ് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്കും നിരോധനം ബാധകമായിരിക്കും.

കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂണ്‍, സ്ട്രോ, മിഠായി കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവയ്ക്ക് 2022 ജൂലായ് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകളും ഉപയോഗിക്കാനാവില്ല. ഇയര്‍ ബഡ്ഡുകള്‍ക്കും ബലൂണുകള്‍ക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, ക്ഷണക്കത്തുകള്‍ തുടങ്ങിയവയും നിരോധിക്കും.
➖➖➖➖➖➖➖➖➖➖

കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ