Pages

*അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും ഇനി മൂന്നിരട്ടിവരെ പണം പിൻവലിക്കാം*

*അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും ഇനി മൂന്നിരട്ടിവരെ പണം പിൻവലിക്കാം*
19-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സ്വകാര്യ വ്യക്തികള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകള്‍. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കിലും ഇനി ആവശ്യമുള്ള പണം പിന്‍വലിക്കാവുന്നതാണ്. ബാങ്കില്‍ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച്‌ പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം. ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പില്‍വലിക്കാവുന്നതാണ്. രാജ്യത്തെ മുന്‍ നിര ബാങ്കുകളായ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

ഉപയോക്താക്കള്‍ക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുന്‍കൂര്‍ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് ഉപഭോക്താവിന്റെ സാമ്പത്തിക നിലയെ ആശ്രയിച്ചിരിക്കും. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്. ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തിന് കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കില്‍ പലിശ ഈടാക്കും 1% മുതല്‍ 3% വരെയായിരിക്കും ഇത്. കൊറോണ മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേര്‍ക്ക് ഈ സേവനം പ്രയോജനമാകും എന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിലവില്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം തിരഞ്ഞെടുത്ത ബാങ്കുകളിലേ ലഭ്യമാകൂ.

➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*