വാക്സിൻ ബുക്കിംഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ? വാക്സിൻ സ്ലോട്ടുകൾ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. 919013151515 എന്ന നമ്പർ ഉപയോഗിച്ച് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. (vaccine booking whatsapp) വാട്ട്സ് ആപ്പും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എങ്ങനെയാണ് വാട്ട്സ് ആപ്പിലൂടെ വാക്സിൻ ബുക്ക് ചെയ്യേണ്ടത് ?
ആദ്യം MyGov കൊറോണ ഹെൽപ്ഡെസ്ക് നമ്പറായ 919013151515 സേവ് ചെയ്യുക
ഈ നമ്പറിലേക്ക് വാട്ട്സ് ആപ്പിലൂടെ BOOK SLOT എന്ന സന്ദേശം എയക്കുക
തുടർന്ന് എംഎംഎസ് ആയി ലഭിക്കുന്ന ആറക്ക ഒടിപി വാട്ട്സ് ആപ്പിലൂടെ നമ്പറിലേക്ക് അയക്കുക
ശേഷം സൗകര്യപ്രദമായ തിയതിയും, സ്ഥലവും, പിൻകോഡും, വാക്സിൻ ടൈപ്പും അയക്കുക
ഇതിന് പിന്നാലെ കൺഫർമേഷൻ ലഭിക്കും. അപ്പോയിൻമെന്റ് ലഭിച്ച ദിവസം വാക്സിൻ കേന്ദ്രത്തിൽ പോയി വാക്സിനേഷൻ സ്വീകരിക്കാം.