Pages

കേരളാ പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരളാ പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്‍റ്ബോള്‍, ഫുട്ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും അത്ലറ്റിക്, ബാസ്ക്കറ്റ് ബോള്‍, സൈക്ലിംഗ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സായുധ പോലീസ് സേനാഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം - 5 എന്ന വിലാസത്തില്‍ ലഭിക്കണം. 

വിജ്ഞാപനം, അപേക്ഷ ഫോറം, മറ്റു വിവരങ്ങള്‍ എന്നിവ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫേസ്ബുക് പേജിലും (https://drive.google.com/file/d/1CSyiTk2V8B7q4LapEKGngo2Zo5nr9reA/view?usp=sharing)

കേരളാ പോലീസിന്‍റെ വെബ്സൈറ്റിലും (www.keralapolice.gov.in)  ലഭിക്കും.