Pages

*പഞ്ചായത്ത്‌ നിർണ്ണയിച്ച കെട്ടിട നികുതിയെക്കുറിച്ച് നിങ്ങൾക്ക് പരാതിയുണ്ടോ?*

*പഞ്ചായത്ത്‌ നിർണ്ണയിച്ച കെട്ടിട നികുതിയെക്കുറിച്ച് നിങ്ങൾക്ക് പരാതിയുണ്ടോ?*
_____________________

ഒരു കെട്ടിടത്തിന്റെ വസ്തുനികുതി, ഉടമ നൽകിയ റിട്ടേണിന്റെ അടിസ്ഥാനത്തിലോ, സ്ഥലത്ത് പോയി വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലോ നികുതി നിർണയിക്കുകയും, ഉടമയ്ക്ക് ഡിമാൻഡ് നോട്ടീസ് അയയ്ക്കുകയും ചെയ്യുന്നു. 

കേരള പഞ്ചായത്ത്‌ രാജ് ആക്ട്, (വസ്തു നികുതിയും സർചാർജും) ചട്ടങ്ങൾ 2011, സെക്ഷൻ 16 പ്രകാരം നിർണ്ണയിക്കപ്പെട്ട കെട്ടിട നികുതിയെകുറിച്ച് നിങ്ങൾക്ക് ആക്ഷേപമുണ്ടെങ്കിൽ, നികുതി അടയ്ക്കുവാനുള്ള ഡിമാൻഡ് നോട്ടീസ് ലഭിച്ചു 30 ദിവസത്തിനകം, പഞ്ചായത്തിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അപ്പീൽ നൽകാവുന്നതാണ്.

അപ്പീൽ നൽകുന്നതിനു മുൻപ് നിർണ്ണയിക്കപ്പെട്ട നികുതിയുടെ അർദ്ധവാർഷിക തുക പഞ്ചായത്തിൽ ഒടുക്കുകയും അതിന്റെ റസീപ്റ്റ്, അപ്പീലിനോടൊപ്പം നൽകേണ്ടതുമാണ്.

വസ്തുനികുതി നിർണയിക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്ന് പഞ്ചായത്ത്‌ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിക്കുകയും അനുയോജ്യമായ കേസുകളിൽ അപ്പീൽ അനുവദിക്കുകയും ചെയ്യും.

ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ തീരുമാനം അപേക്ഷകന് അനുകൂലമല്ലെങ്കിൽ കെട്ടിട ഉടമയ്ക്ക് സെക്ഷൻ 276 അനുസരിച്ചു LSG ട്രൈബൂണൽ മുൻപാകെ 30 ദിവസത്തിനുള്ളിൽ ഹർജി കൊടുക്കാവുന്നതാണ്.
..............................................