Pages

*കൂടുതൽ ദൂരം യാത്രചെയ്യുന്നവർക്ക് നേട്ടം; തേഡ് എസി ഇക്കോണമി കോച്ച് യാത്രാനിരക്ക് നിശ്ചയിച്ചു*

*കൂടുതൽ ദൂരം യാത്രചെയ്യുന്നവർക്ക് നേട്ടം; തേഡ് എസി ഇക്കോണമി കോച്ച് യാത്രാനിരക്ക് നിശ്ചയിച്ചു*
23-Aug-2022

കൊച്ചി : തേഡ് എ.സി. ഇക്കോണമി കോച്ചുകളുടെ യാത്രാനിരക്ക് റെയിൽവേ നിശ്ചയിച്ചു. കൂടുതൽ ദൂരം പോകുന്നവർക്ക് യാത്രാനിരക്കിൽ തേഡ് എ.സി.യെക്കാൾ കാര്യമായ കുറവു വരും. എന്നാൽ അടിസ്ഥാന നിരക്ക് തേഡ് എ.സി.ക്ക് സമമാണ്. ആദ്യ മുന്നൂറ് കിലോമീറ്ററിൽ യാത്ര ചെയ്യുന്നവർക്ക് തേഡ് എ.സിക്കും തേഡ് എ.സി. ഇക്കണോമിക്കും ഒരേ നിരക്കായിരിക്കും.

ആദ്യത്തെ 300 കിലോമീറ്ററിന് തേഡ് എ.സി.യുടെ അതേ നിരക്കായ 440 രൂപയായിരിക്കും അടിസ്ഥാനനിരക്ക്. ഇതിന് പുറമേ റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ്, ജി.എസ്.ടി. എന്നിവയുമുണ്ടാകും. പിന്നീടുള്ള കിലോമീറ്ററുകളിൽ നിരക്കിൽ കാര്യമായ വ്യത്യാസം വരും. 301 മുതൽ 310 വരെയുള്ള കിലോമീറ്ററിന് തേഡ് എ.സി.ക്ക് അടിസ്ഥാന നിരക്ക് 492 രൂപയാകുമ്പോൾ ഇക്കോണമിയിൽ 449 രൂപയേ വരു.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ യാത്ര ചെയ്യുന്നവർക്ക് (296 കിലോമീറ്റർ) തേഡ് എ.സി.യിലായാലും ഇക്കോണമിയിലായാലും ഒരേ നിരക്ക് കൊടുക്കേണ്ടി വരും. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നവർ തേഡ് എ.സി.ക്ക് 596 രൂപയും ഇക്കോണമിയിൽ 540 രൂപയുമായിരിക്കും നിരക്ക്. യാത്ര കോട്ടയം വഴിയാണെങ്കിൽ തേഡ് എ.സി.ക്ക് 618 രൂപയും ഇക്കോണമിക്ക് 564 രൂപയുമായിരിക്കും.

മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് തീവണ്ടികളിലായിരിക്കും തേഡ് എ.സി. ഇക്കണോമി കോച്ചുകളുണ്ടാവുകയെന്ന് റെയിൽവേ സർക്കുലറിൽ പറയുന്നു. ഈ കോച്ചുകളിൽ 83 ബർത്തുകളാണ് ഉണ്ടാവുക. സാധാരണ കോച്ചുകളിൽ 72 ബർത്തുകളാണ്. എ.സി. ത്രീടയർ ഇക്കണോമി കോച്ചിന് 'ത്രീ ഇ' എന്നാണ് ബുക്ക് ചെയ്യാനുള്ള കോഡ്. പുതിയ കോച്ചുകൾ എത്തുന്നതോടെ കേരളത്തിലെ തീവണ്ടികളിലും ഇവ അവതരിപ്പിക്കും.

അടിസ്ഥാന യാത്രാ നിരക്കുകൾ

(കിലോമീറ്ററുകൾ കൂടുന്തോറും ഈ നിരക്കുകളിൽ സമാനമായ വ്യതിയാനം വരും)
➖️➖️➖️➖️➖️➖️➖️➖️

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*