*കേന്ദ്ര ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കം അപലപനീയം ; വാരിയന്‍കുന്നത്തിന്റെ കുടുംബം*

*കേന്ദ്ര ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കം അപലപനീയം ; വാരിയന്‍കുന്നത്തിന്റെ കുടുംബം*
25-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച്‌ കുടുംബം. കേന്ദ്ര ചരിത്ര ഗവേഷണ കൗണ്‍സില്‍ സമര ചരിത്രത്തിന്റെ നിഘണ്ടുവില്‍ നിന്ന് വാരിയന്‍കുന്നത്തിനേയും ആലിമുസ്ലിയാരേയും നീക്കം ചെയ്യാനുള്ള തീരുമാനം അപലപനീയമാണെന്നും ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കുമെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം അറിയിച്ചു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായി പ്രതിഷേധിക്കും. ഇതിന്‍റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റന്നാള്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും അറിയിച്ചു.
➖️➖️➖️➖️➖️➖️➖️➖️

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*