Pages

ഇപിഎഫ് പെൻഷൻ കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു.

ഇപിഎഫ് പെൻഷൻ കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് തീരുമാനം. ആർ. സി ഗുപ്ത കേസിലെ മുൻവിധി പരിഗണിക്കേണ്ടി വരുമ്പോൾ മൂന്നംഗ ബെഞ്ച് തന്നെ വേണമെന്ന് കോടതി നിലപാടെടുത്തതോടെയാണ് തീരുമാനം. 
ഗുപ്ത കേസിൽ മുമ്പ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പറഞ്ഞ വിധി ശരിവെച്ചായിരുന്നു ശമ്പളത്തിന് ആനുപാതികമായി പെൻഷൻ എന്ന കേരള ഹൈക്കോടതിയുടെ വിധി. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്‍റെ വിധികൂടി പരിശോധിക്കണമെങ്കിൽ കേസ് മൂന്ന് ജഡ്ജിമാരുൾപ്പെട്ട ബെഞ്ചിലേക്ക് മാറ്റേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ തന്നെ ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീം കോടതി ഇന്ന് തീരുമാനം അറിയിച്ചത്. 
15,000 രൂപ ശമ്പള പരിധിയും ജോലി ചെയ്യുന്ന വര്‍ഷവും കണക്കാക്കിയാണ് നിലവിൽ ഇപി.എഫ് പെൻഷൻ തീരുമാനിക്കുന്നത്. ഈ പരിധിയാണ് ഹൈക്കോടതി എടുത്തുകളഞ്ഞത്. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചെങ്കിലും പിന്നീട് തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹര്‍ജികൾ പരിഗണിച്ച് കേസ് പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു