//അധ്യാപകരുടെ ശ്രദ്ധയ്ക്ക് ; ഓൺലൈൻ ക്ലാസ്സുകളിൽ വാട്സാപ്പ് ഈസിയായി ഹാക്ക് ചെയ്യപ്പെടാം//
12-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖
ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയുടെ വാട്സ്ആപ്പ് അക്കൗണ്ട് ഒരു വിദ്യാര്‍ത്ഥി ചോര്‍ത്തി. സംഭവം നടന്നത് കോഴിക്കോട് ജില്ലയിലാണ്. ടീച്ചറുടെ മൊബൈല്‍ നമ്പര്‍വെച്ച് സ്വന്തം ഫോണിലെ വാട്സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതിനായി വിദ്യാര്‍ത്ഥി ചെയ്തത് വളരെ ലളിതമായ ഒരു കാര്യവും. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അധ്യാപകര്‍ സാധാരണ ഗതിയില്‍ സ്ക്രീന്‍ ഷെയറിങ് എന്ന ഓപ്ഷന് ഉപയോഗിക്കാറുണ്ട്. അതായത് അധ്യാപകര്‍ ക്ലാസ്സെടുക്കാന്‍ ഉപയോഗിക്കുന്ന ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ സ്ക്രീനില്‍ കാണുള്ള എല്ലാ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ കൂടി കാണുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കുവയ്ക്കും.
അത്തരത്തില്‍ സ്ക്രീന്‍ ഷെയര്‍ ചെയ്യുമ്പോഴുള്ള ഒരു പാളിച്ച മുതലെടുത്താണ് വിദ്യാര്‍ത്ഥി അധ്യാപികയുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് അനധികൃതമായി കയറിയത്. അധ്യാപികയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്റെ ഫോണിലെ വാട്സ്ആപ്പില്‍ ലോഗ് ഇന്‍ ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥി ചെയ്തത്. അങ്ങനെ ലോഗ് ഇന്‍ ചെയ്യണമെങ്കില്‍ ഒ.ടി.പി (വണ്‍ടൈം പാസ്വേഡ് ) നല്‍കണം. ആ വണ്‍ ടൈം പാസ്വേഡ് അധ്യാപികയുടെ ഫോണിലേക്കാണ് വരുന്നത്. ആ ഒ.ടി.പി ചോര്‍ത്താനാണ് സ്ക്രീന്‍ ഷെയറിങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളെ വിദ്യാര്‍ത്ഥി മുതലെടുത്തത്.
➖➖➖➖➖➖➖➖➖➖