//കരകൗശല തൊഴിലാളികള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം//

//കരകൗശല തൊഴിലാളികള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം//

ആഷ പദ്ധതി പ്രകാരം കരകൗശല തൊഴിലാളികള്‍ക്കായി വ്യവസായ വകുപ്പില്‍ നിന്നുള്ള ഗ്രാന്റിന് അപേക്ഷിക്കാം. ഈറ്റ/ മുള, മണ്‍പാത്ര ഉല്‍പാദകര്‍, മരപ്പണികള്‍, കൊത്തുപണികള്‍, ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്യുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം, ഉപകരണങ്ങള്‍, മെഷിനറികള്‍, എന്നിവയില്‍ നിക്ഷേപത്തിന് പൊതുവിഭാഗത്തിന് 40 ശതമാനമായി പരമാവധി രണ്ടു ലക്ഷം രൂപ, പട്ടികജാതി/പട്ടികവര്‍ഗ /വനിതാ /യുവാക്കള്‍ക്ക് 50 ശതമാനമായി പരമാവധി മൂന്നു ലക്ഷം രൂപ വരെയും സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.