*വരും നാളുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ വിദഗ്ധർ*
21-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
രണ്ടാം തരംഗത്തിനിടെ ഓണം കേമമാക്കാനുള്ള ജനപ്പാച്ചില്‍മൂലം വരും നാളുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലായിടങ്ങളിലുമുണ്ടായ വന്‍തിരക്ക് ഈ സാദ്ധ്യതയ്‌ക്ക് അടിവരയിടുന്നു. ഒരു വശത്ത് കച്ചവടക്കാരുടെ ആവശ്യം, മറുവശത്ത് ഇക്കുറിയെങ്കിലും ഓണം ആഘോഷിക്കണമെന്ന ശരാശരി മലയാളിയുടെ മാനസികാവസ്ഥ. എന്തായാലും വരുന്നിടത്ത് വച്ചുകാണാമെന്ന മട്ടിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണക്കാലത്തെ നേരിട്ടത്.
ഒന്നാംതരംഗത്തിലെ നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ ഓണം കടന്നുപോയെങ്കിലും പ്രതിദിന രോഗികള്‍ നാലിരട്ടിയോളമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ ഇളവുകള്‍ക്കിടെ ഇക്കുറി ഓണം ആഘോഷിക്കുമ്പോള്‍ വരും ദിവസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കോവിഡ് വന്നു പോയവരുടെ എണ്ണം കുറവായതിനാല്‍ നേരിയ വ്യാപനം കൂടുതല്‍ പേരെ രോഗികളാക്കും. കഴിഞ്ഞ വര്‍ഷത്തെ ഓണനാളുകളായ ആഗസ്റ്റ് അവസാനവാരത്തില്‍ പ്രതിദിന രോഗികള്‍ ശരാശരി രണ്ടായിരവും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് ഏഴ് ശതമാനവുമായിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതോടെ ക്രമാനുഗതമായി വര്‍ദ്ധിച്ചരോഗബാധ സെപ്‌തംബര്‍ രണ്ടാം വാരത്തോടെ ഇരട്ടിയായി.
ഒക്‌ടോബര്‍ പത്തിന് രോഗികള്‍ പതിനൊന്നായിരം കടന്നു. നിലവില്‍ കേരളത്തിലെ പ്രതിദിനരോഗികള്‍ ഇരുപത്തി ഒന്നായിരത്തിലേറെയും ടി.പി.ആര്‍ 17ശതമാനത്തിനും അടുത്താണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ വര്‍ദ്ധിച്ച രോഗവ്യാപനം ഓണവിപണിയിലെ തിരക്ക് കാരണം കുടുതല്‍ രൂക്ഷമാകുമെന്നുറപ്പ്. കഴിഞ്ഞ ഓണക്കാലത്തിന് ശേഷമുണ്ടായ സമാനമായ സാഹചര്യമാവര്‍ത്തിച്ചാല്‍ സ്ഥിതി അതീവ സങ്കീര്‍ണമാകും. പിടിച്ചുനില്‍ക്കാന്‍ ആരോഗ്യ സംവിധാനങ്ങളും വലയേണ്ടിവരും. എന്നാല്‍ വാക്‌സിനേഷന്‍ വ്യാപകമായതിനാല്‍ രോഗവ്യാപം കൂടില്ലെന്ന ഏക പ്രതീക്ഷയുമുണ്ട്. എന്നാല്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ വര്‍ദ്ധിക്കുന്ന നാട്ടില്‍ ഓണത്തിന് ശേഷമുള്ള ദിവസങ്ങള്‍ കാത്തിരുന്ന് തന്നെ കാണണം.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*