Pages

*ഫാര്‍മസിസ്റ്റ് ഒഴിവ്*

*ഫാര്‍മസിസ്റ്റ് ഒഴിവ്*

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എ ആര്‍ ടി (പ്ലസ്) വിഭാഗത്തില്‍  കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. പ്രതിമാസം 13,000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ ഡി ഫാം അല്ലെങ്കില്‍ ബി ഫാം ബിരുദവും ആരോഗ്യമേഖലയിലുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഓഗസ്റ്റ് 18 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ വയസ്സും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അന്നേദിവസം 10 മണിക്ക് ഹാജരാകേണ്ടതാണ്. ഫോണ്‍: 0487 2200310, 2200319.