*എന്താണ് ഒഴിമുറി ആധാരം?*

*എന്താണ് ഒഴിമുറി ആധാരം?*
__________________________________

വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്.

1) Equitable Mortgage

2) Registered Mortgage

Nationalised & Scheduled ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ചെയ്യാറുള്ളത്. എന്നാൽ സഹകരണ ബാങ്കുകൾ Registered Mortgage ആണ് ചെയ്യുന്നത്.

Registered Mortgage ചെയ്യുമ്പോൾ പണയപ്പെടുത്തുന്ന വസ്തു സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഡ് ഗഹാൻ പ്രകാരം വസ്തു ഉടമ ബാങ്കിന്റെ പേരിൽ പണയപ്പെടുത്തുന്നു. ബാങ്കിന്റെ പേരിൽ പണയപ്പെടുത്തിയ ലോൺ തിരിച്ചടച്ചു കഴിഞ്ഞാലും ബാങ്ക് തിരികെ വസ്തു ഉടമയുടെ പേരിൽ തിരിച്ചെഴുതുമ്പോൾ മാത്രമേ വസ്തുവിന്മേലിലുള്ള ബാങ്കിന്റെ അവകാശം അവസാനിക്കുന്നുള്ളൂ. പലരും സഹകരണ ബാങ്കിലെ ലോൺ തിരിച്ചടതിനുശേഷം ബാങ്ക് തിരികെ വസ്തു ഉടമയുടെ പേരിലേക്ക് മാറ്റി എഴുതിയോ എന്ന് പരിശോധിക്കാറില്ല. ബാങ്ക് തിരിച്ച് എഴുതുന്ന നടപടിയെ ആണ് ഒഴിമുറി ആധാരം എന്ന് പറയുന്നത്. ഒഴിമുറി ആധാരം എഴുതിയില്ലെങ്കിൽ അത് ഒരു ബാധ്യതയായി വസ്തുവിന്മേൽ ഉണ്ടാവും. അതിനാൽ സഹകരണ ബാങ്കിൽ നിന്നും വസ്തു പണയപ്പെടുത്തി ലോൺ എടുത്തവർ തിരിച്ചടവിന് ശേഷം നിർബന്ധമായും ഒഴിമുറി ആധാരം എഴുതുവാൻ തയ്യാറാകണം.
..............................................