Pages

✈️*സന്ദർശക വിസക്കാർക്കും അബൂദബിയിലേക്ക് വരാം*

✈️
*സന്ദർശക വിസക്കാർക്കും അബൂദബിയിലേക്ക് വരാം*
15-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

അബുദാബി : സന്ദർശക വിസക്കാർക്കും അബൂദബിയിലേക്ക് വരാമെന്ന് അബൂദബി ദുരന്ത നിവാരണ സമിതി അറിയിച്ചു. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്കും അല്ലാത്തവർക്കും വരാൻ കഴിയും. വാക്സിനെടുക്കാത്തെ സന്ദർശക വിസക്കാർക്കും നിബന്ധനകളോടെ പ്രവശനാനുമതി നൽകും. ഇന്ന് (ഞായറാഴ്ച) മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത റെസിഡന്റ് വിസക്കാരും സന്ദർശകരും പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുമ്പോൾ പി.സി.ആർ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്സിനെടുത്തവർക്ക് ഏഴ് ദിവസം ക്വാറന്റൈൻ മതി. ആറാം ദിവസം പി.സി.ആർ പരിശോധന നടത്തണം. നേരത്തെ വാക് സിനെടുത്തവർക്ക് പത്ത് ദിവസവും വാക്സിൻ എടുക്കാത്തവർക്ക് 12 ദിവസവുമായിരുന്നു ക്വാറന്റൈൻ. പുതിയ നിബന്ധന പ്രകാരം ഇത് യഥാക്രമം ഏഴ്, പത്ത് ദിവസമായി ചുരുക്കി.
➖➖➖➖➖➖➖➖➖➖

കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ