*രോഗവ്യാപന നിരക്ക് വർദ്ധിക്കുന്നു ; ഇന്ന് വാരാന്ത്യ ലോക് ഡൗൺ ഇല്ല*
22-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
മൂന്നാം ഓണം ആയതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) വര്‍ധിക്കുന്നതും ആശങ്കയാണ്. നാളെ (തിങ്കൾ) മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. സംസ്ഥാനത്ത് ഇന്നലെ പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് താഴെയായിരുന്നു.
എന്നാല്‍ 87 ദിവസത്തിന് ശേഷം ടി.പി.ആര് 17 ശതമാനത്തിന് മുകളിലെത്തി. രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണവും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്. രോഗവ്യാപനം രൂക്ഷമായി തുടരുന്നത് മലപ്പുറം ജില്ലയിലാണ്. മുപ്പതിനായിരത്തില്‍ അധികം പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. എറണാകുളവും, കോഴിക്കോടുമാണ് സജീവ കേസുകള്‍ കൂടുതലുള്ള മറ്റ് ജില്ലകള്‍. വാക്സിനേഷന് വേഗത്തിലാക്കി മഹാമാരിയെ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*