Pages

*ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം അവതരിപ്പിച്ചേക്കും*

*ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം അവതരിപ്പിച്ചേക്കും*
21-Aug-2021

മുംബൈ: രാജ്യത്തിന്റെ ഡിജിറ്റല്‍ കറന്‍സിയുടെ (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി- സിബിഡിസി) മാതൃക ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അവസാനിച്ച റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കറാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

സിബിഡിസിക്ക് വലിയതോതിൽ സാങ്കേതിക വിദ്യയുടെ ചട്ടക്കൂടുകള്‍ ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു കൃത്യമായ തീയതി പറയാന്‍ ഇപ്പോള്‍ കഴിയില്ല. എങ്കിലും കേന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി മാതൃക വൈകാതെ അവതരിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. 

ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍, സാങ്കേതിക വിദ്യ, വിതരണ സംവിധാനം, മൂല്യ നിര്‍ണയം എന്നിവയില്‍ റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര പരിശോധനകളും ചര്‍ച്ചകളും പുരോഗമിക്കുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*