*SSLC, പ്ലസ് ടു പരീക്ഷഫലം വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍*
24-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷഫലം വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ശേഷമേ തുടര്‍പഠനത്തിന് ചേരാനാകൂ. എസ്.എസ്.എല്‍.സി പരീക്ഷഫലം ജൂലൈ 14ന് പ്രസിദ്ധീകരിച്ചതാണ്. ഹയര്‍ സെക്കന്‍ഡറി ഫലം ജൂലൈ 28നും വന്നു. സാധാരണനിലയില്‍ രണ്ടാഴ്ചകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് കുട്ടികള്‍ക്ക് നല്‍കാറുണ്ട്. ഇത്തവണ ടി.സി തയ്യാറാക്കി നേരത്തേ നല്‍കി. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മൈഗ്രേഷന്‍ അടക്കം സര്‍ട്ടിഫിക്കറ്റുകളും നല്‍കണം. സംസ്ഥാനത്തു പ്ലസ് വണ്‍ പ്രവേശന നടപടി ഇന്ന് ആരംഭിക്കുകയാണ്. പ്രവേശനം തേടുമ്പോള്‍ കുട്ടികള്‍ക്ക് മാര്‍ക്ക് ഷീറ്റ് നല്‍കിയാല്‍ മതി. പ്രവേശന നടപടി ആരംഭിക്കുമ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് നല്‍കണം.
പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിന് അപേക്ഷ നല്‍കാം. പക്ഷേ, പ്രവേശനം പൂര്‍ണമാകണമെങ്കില്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് നല്‍കണം. സംസ്ഥാനത്തെ സര്‍വകലാശാലകളിലും സ്വാശ്രയ കോളജുകളിലും പ്രവേശന നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തിന് പുറത്ത് പല സര്‍വകലാശാലകളും ഓട്ടോണോമസ് കോളജുകളും പ്രവേശന നടപടി ഏറെക്കുറെ പൂര്‍ത്തീകരിച്ചു. സര്‍ട്ടിഫിക്കറ്റുകളുമായി പ്രവേശനം നേടാനുള്ള നിര്‍ദേശം കുട്ടികള്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഈയാഴ്ചയെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചെങ്കിലേ കേരളത്തിന് പുറത്തേക്ക് ബിരുദ, നഴ്സിങ് പഠനത്തിന് പോകേണ്ടവര്‍ക്ക് പ്രവേശനം ഉറപ്പിക്കാനാകൂ. ഏറ്റവുമൊടുവില്‍ സ്‌കൂളുകളില്‍നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഈയാഴ്ച സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടക്കും
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*