Pages

*12 ഭീകരർ കേരളതീരത്ത് എത്തിയതായി റിപ്പോർട്ട് ; കർണാടകയിൽ അതീവ ജാഗ്രത*


01-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ബെംഗളൂരു : കേരളതീരത്തേക്ക് ഭീകരർ എത്തിയതായി റിപ്പോർട്ട്. ഇതിന് പിന്നാലെ കർണാടകയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത ഏർപ്പെടുത്തി. കർണാടകയുടെ തീര മേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. ചില കാര്യങ്ങൾ തുറന്നു പറയാനാകില്ല. എന്നാൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെറുക്കുന്നതിൽ എൻ.ഐ.എയ്ക്കൊപ്പം കർണാടക പൊലീസും ജാഗരൂകരാണെന്ന് ഹൂബ്ലി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു.

സംശയം തോന്നിയതിന്റെ പേരിൽ എൻ.ഐ.എ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിലേക്കു പോകുന്നതിന് രണ്ട് ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിലെത്തിയതായാണ് കർണാടക പോലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടൽമാര്‍ഗ്ഗമാണ് ഇവർ ആലപ്പുഴയിലെത്തിയതായാണ് വിവരം. ഇതേത്തുടർന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*