09-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോണ്‍ഗ്രസിനെ സെമി കേഡര്‍ സംവിധാനമാക്കാന്‍ ലക്ഷ്യമിട്ട് സംഘടനാ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗ്ഗരേഖ. കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്ത് വനിതകള്‍ കുറവാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 140 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനെ നയിക്കുക വനിതകളായിരിക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. നേതാക്കള്‍ വ്യക്തിപരമായി ഫ്ലക്ല് ബോര്‍ഡുകള്‍ വെക്കുന്നത് ഒഴിവാക്കണമെന്നും പാര്‍ട്ടി വേദികളില്‍ തിക്കിത്തിരക്കാന്‍ പാടില്ലെന്നും മാര്‍ഗ്ഗരേഖയിലുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ വരുത്താതെ അധികാരത്തിലേക്ക് തിരികെ എത്താന്‍ സാധിക്കില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തന മാര്‍ഗ്ഗരേഖയ്‌ക്ക് രൂപം നല്‍കിയിരിക്കുന്നത്. ആറുമാസം കൊണ്ട് പാര്‍ട്ടിയില്‍ അടിമുടി മാറ്റത്തിനാണ് ശ്രമം.
പാര്‍ട്ടിയില്‍ ഇനി ഇരട്ടപദവിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ താഴേത്തട്ട് മുതല്‍ അച്ചടക്ക സമിതികള്‍ രൂപീകരിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാതലങ്ങളില്‍ സമിതികള്‍ വരും. പാര്‍ട്ടിക്ക് മുഴുവന്‍ സമയ കേഡര്‍മാരെ നിയമിക്കും. ഇവര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കാനും തീരുമാനമുണ്ട്. നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും ജനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തര്‍ കൂടുതല്‍ ഇറങ്ങിച്ചെല്ലണമെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം. ബൂത്ത് - മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം ഓരോ ആറുമാസത്തിലും വിലയിരുത്തണമെന്നും ഡി.സി.സി അധ്യക്ഷന്‍മാരുടെ ശില്പശാലയില്‍ അവതരിപ്പിച്ച മാര്‍ഗ്ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*