Pages

*ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി (പഞ്ചായത്ത് രാജ് ആക്ട് 162 A)*


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നികുതി നിർണയം സംബന്ധിച്ച് ഉണ്ടാകുന്ന പരാതികൾ/ അപ്പീലുകൾ നൽകാനുള്ള അധികാരസ്ഥാനമാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. നികുതി നിർണയത്തിൽ ഉണ്ടാവുന്ന പരാതികൾ പരിശോധിച്ച് പരാതിക്കാരന് നീതി ലഭ്യമാക്കേണ്ട ഉത്തരവാദിത്വം സ്റ്റാൻഡിങ് കമ്മിറ്റിക്കുണ്ട്. നികുതി നിർണയവുമായി ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൊടുക്കേണ്ടതും, അത്തരത്തിലുള്ള അപേക്ഷയിൽ പരിഗണിക്കപ്പെടേണ്ട വിഷയം ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട് 15 ദിവസങ്ങൾക്കകം സെക്രട്ടറിയുടെ ഉത്തരവ് നികുതി കുറച്ചുകൊണ്ടോ, ഇളവ് ചെയ്തു കൊണ്ടോ, വർധിപ്പിച്ചുകൊണ്ടോ, ഭേദഗതി വരുത്തുകയോ, റദ്ദാക്കുകയോ, ചെയ്യാവുന്നതാണ്.

ഇങ്ങനെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എടുത്ത തീരുമാനത്തിൽ അപേക്ഷകന് ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ _പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 271 S_ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി രൂപീകരിച്ച ട്രിബ്യൂണൽ മുമ്പാകെ റിവിഷൻ ഹർജി കൊടുക്കാവുന്നതാണ്...
............................................................
*പഞ്ചായത്ത്‌/ മുനിസിപ്പാലിറ്റി/ കോർപറേഷൻ മെമ്പർക്ക് സർക്കാർ അർദ്ധ സർക്കാർ ജോലി സ്വീകരിക്കാമോ?*

ജോലി സ്വീകരിച്ചാൽ മെമ്പർ സ്ഥാനം നഷ്ടപ്പെടും.
............................................................
*വിധവകളുടെ പെൺമക്കൾക്കുള്ള ധനസഹായം ഒരു വിധവയുടെ എത്ര പെൺമക്കൾക്ക് ലഭിക്കും ?*

അർഹരായ വിധവകളുടെ പെൺകുട്ടികൾ എത്രയുണ്ടോ അവർക്ക് എല്ലാവർക്കും ലഭിക്കും . എന്നാൽ ഒരു പെൺകുട്ടിക്ക് ഒരു പ്രാവശ്യം മാത്രമേ നൽകുകയുള്ളൂ.
............................................................
*ഭവന നിർമ്മാണത്തിനായി രണ്ടു ഗഡു തുക ലഭിച്ചു. ഗൃഹനാഥൻ മരിച്ചു. ബാക്കി തുക ലഭിക്കുമോ?*

ബാക്കി തുക അനന്തരാവകാശിയായ ഗൃഹനാഥയ്ക്ക് ലഭിക്കും. (സർക്കാർ ഉത്തരവ്: ത.സ്വ ഭ വ 85/14 Dtd. 8/1/2014)
..............................................