*ഐ.പി.എല്‍ ട്വന്റി-20 ; കാണിക്കളെ അനുവദിക്കും*


16-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദുബായ് : ഐ.പി.എല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഭാഗികമായി കാണികളെ അനുവദിക്കാന്‍ തീരുമാനം. സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 19ന് യു.എ.ഇയിലാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക. 2019ന് ശേഷം ഇതാദ്യമായാണ് ഐ.പി.എല്‍ ഗാലറിയില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നത്. 2020ല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തിയത്. ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐപിഎല്‍ മത്സരങ്ങളിലും കാണികളെ ഒഴിവാക്കിയിരുന്നു. ദുബായ്, അബുദാബി, ഷാര്‍ജ സ്റ്റേഡിയങ്ങളിലായിരിക്കും ഇത്തവണത്തെ അവശേഷിക്കുന്ന മത്സരങ്ങള്‍ അരങ്ങേറുക.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*