Pages

*രാജ്യത്ത് 24 മണിക്കൂറിൽ 33,376 പുതിയ കോവിഡ് കേസുകൾ; 308 മരണം*


11-Sep-2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 33,376 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3.91 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്.

308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,317ആയി. 3,91,516 ആക്ടീവ് കേസുകളടക്കം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,08,330 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,23,74,497 പേരാണ് ഇതുവരെ രോഗമുക്തരായത്.

73,05,89,688 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. 65,27,175 ഇന്നലെ മാത്രം വാക്‌സിന്‍ സ്വീകരിച്ചു. 54,01,96,989 സാമ്പിളുകളാണ് ഇന്നലെ വരെ ആകെ പരിശോധിച്ചത്. ഇതില്‍ 15,92,135 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ലോകത്ത് ആകെ 223.7 മില്യണ്‍ ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*