Pages

*സെപ്തംബര്‍ 30നകം നിക്ഷേപകര്‍ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി*


05-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സെപ്തംബര്‍ 30നകം നിക്ഷേപകര്‍ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റി ആന്‍ഡ് എകസ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. തടസ്സങ്ങളൊന്നുമില്ലാതെ ഇടപാടുകള്‍ നടക്കുന്നതിനാണ്‌ സെബി നിക്ഷേപകര്‍ക്ക് മുന്‍പില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ നികുതി ബോര്‍ഡ് നേരത്തെ തന്നെ സെപ്തംബര്‍ 30നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുന്‍പ് നിരവധി തവണ തിയ്യതിയും നീട്ടി നല്‍കിയിട്ടും വളരെ കുറച്ച്‌ പേരാണ് നികുതി ബോര്‍ഡിന്റെ നിര്‍ദേശം പാലിച്ചത്. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും എസ്.എം.എസ് മുഖേനയും സര്‍വ്വീസ് സെന്ററുകള്‍ വഴിയും പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം. ഓണ്‍ലൈനിലുടെ പാന്‍കാര്‍ഡ് ബന്ധിപ്പിക്കുന്നത് സൗജന്യമാണ്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*